Sunday, May 26, 2013

മദര്‍ തെരേസയുടെ കത്തുകള്‍.

സെയിന്റ് ഓഫ് കല്‍ക്കത്തയുടെ സ്വകാര്യരേഖകള്‍ എന്ന ഉപശീര്‍ഷകത്തോടെ ബ്രൈയാന്‍ കൊളോഡിചക്ക് (Brian Kolodiejchuk) സമാഹരിച്ച മദര്‍ തെരേസ: കം ബി മൈ ലൈറ്റ് (Mother Teresa: Come Be My light) എന്ന ഗ്രന്ഥം രാത്രികളെ നിദ്രാവിഹീനമാക്കുന്ന അസാധാരണമായ ഒരു രേഖയാണ്. മനുഷ്യരെ സ്‌നേഹിക്കുന്നവര്‍ക്ക് അമ്മയായി മാറിയ അല്‍ബേനിയക്കാരിയായ ആ സാധ്വി അനുഭവിച്ച സ്വകാര്യസങ്കടങ്ങളും വിശ്വാസത്തിന്റെ മൂര്‍ച്ചയുള്ള വാള്‍ത്തലയിലൂടെ നടത്തിയ നടത്തയും ഈ കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നു.
എണ്‍പത്തിയഞ്ചാമത്തെ വയസ്സില്‍, 1997 സപ്തംബര്‍ അഞ്ചാംതീയതി അവര്‍ അന്തരിച്ചു. രോഗാതുരയായിരുന്നു അവര്‍. 'രാത്രി എട്ടുമണിയോടുകൂടി നെഞ്ചുവേദന അനുഭവപ്പെട്ട അമ്മയ്ക്ക് കലശലായ ശ്വാസതടസ്സമുണ്ടായി. മദര്‍ ഹൗസിലുള്ളവരെല്ലാം പരിഭ്രാന്തരായി. ഡോക്ടറേയും പുരോഹിതനേയും കൊണ്ടുവന്നു. പെട്ടെന്ന് വൈദ്യുതി നിലയ്ക്കുകയും അവിടെ അന്ധകാരം നിറയുകയും ചെയ്തു. അടിയന്തരാവസ്ഥ മുന്‍കണ്ട സിസ്റ്റര്‍മാര്‍ വൈദ്യുതി ലഭിക്കാനുള്ള രണ്ടു സപ്ലൈ സംവിധാനം ഉണ്ടാക്കിയിരുന്നുവെങ്കിലും, അതു രണ്ടും പ്രവര്‍ത്തനരഹിതങ്ങളായി. മുന്‍പെങ്ങും അങ്ങനെ സംഭവിച്ചിട്ടില്ലായിരുന്നു. ബ്രീതിങ് മഷീന്‍ (Bi-PAp) പ്രവര്‍ത്തനക്ഷമമാവാത്തതി
നാല്‍ ഉടനടിയുള്ള വിദഗ്ദ്ധ പരിചരണവും അസാധ്യമായി. അപ്പോള്‍ രാത്രി ഒന്‍പതരയായിരുന്നു. കല്‍ക്കത്ത ഇരുട്ടില്‍ മുങ്ങിനില്‍ക്കുമ്പോള്‍, ഈ നഗരത്തിനും ലോകത്തിനു തന്നെയും വെളിച്ചം നല്‍കിയ ഒരു ഭൗതികജീവിതം പൊലിഞ്ഞു.' എണ്ണമറ്റ എത്രയോ മനുഷ്യരുടെ ജീവിതത്തില്‍ സ്‌നേഹവും അനുതാപവും നിറച്ച മദര്‍ തെരേസ എല്ലാ അര്‍ഥത്തിലും ഒരു വിശുദ്ധയായിരുന്നു. അന്യര്‍ക്കുവേണ്ടി ഉരുകിത്തീര്‍ന്ന ഒരു മെഴുകുതിരി.

ആ ഉരുകിയൊലിക്കലിന്റെ ഉള്ളുലയ്ക്കുന്ന കഥയുടെ ഇതളുകള്‍ വിടരുമ്പോള്‍ ഈ ഗ്രന്ഥത്തിലൂടെ വെളിവാക്കപ്പെടുന്ന മദര്‍ തെരേസയുടെ ആത്മീയവ്യഥ നമ്മെ വല്ലാതെ വ്യാകുലപ്പെടുത്തുന്നു. പതിനെട്ടാമത്തെ വയസ്സില്‍ യേശുദേവന്റെ മണവാട്ടിയായി സ്വയം സമര്‍പ്പിച്ച അവര്‍, അവസാനശ്വാസംവരെ കാല്‍വരിയിലേക്കുള്ള യാത്രയിലായിരുന്നു. അപ്പോഴെല്ലാം കാലിടറാതിരുന്നത്, സ്വയം സമര്‍പ്പണത്തിലൂടെ ആര്‍ജ്ജിച്ചിരുന്ന വിശ്വാസമായിരുന്നു. എന്നാല്‍, അതൊരു മായികസ്വപ്‌നമായിരുന്നുവെന്ന് അവര്‍ ദുഃഖത്തോടെ പറയുന്നു. 'ഇരുട്ടുനിറഞ്ഞ ചേരികളില്‍ പട്ടിണിയെ സ്വയം വരിച്ച പാവപ്പെട്ടവരുടെ ജീവിതത്തില്‍ സ്‌നേഹത്തിന്റെ പ്രകാശം ചൊരിയുകയും അനാഥരായവരെ സനാഥരാക്കുകയും രോഗികളെ പരിചരിക്കുകയും ചെയ്തപ്പോഴെല്ലാം അവരില്‍, മദര്‍ തെരേസ തേടിയിരുന്നത് അവരെ സനാഥമാക്കിയിരുന്ന വിശ്വാസത്തെയായിരുന്നു. ഒരിക്കല്‍പ്പോലും അവര്‍ക്കത് കണ്ടെത്താന്‍ സാധിച്ചില്ല.'

നമ്മെ ഞെട്ടിപ്പിക്കുന്നതാണ് ഈ യാഥാര്‍ഥ്യം.

ഫാദര്‍ പികാച്ചിക്ക് അവര്‍ എഴുതി: 'ഇത്രയേറെ വേദനയും ഇരുട്ടും എന്റെ ആത്മാവില്‍ ഉണ്ടായതെങ്ങനെയെന്ന്, പിതാവേ, അങ്ങ് പറയൂ. ചിലപ്പോള്‍ സ്വയം ഞാന്‍ പറഞ്ഞുപോകാറുണ്ട്, ഇതെനിക്ക് താങ്ങാനാവില്ല. ഒപ്പം ഞാന്‍ സമാശ്വസിക്കും. ക്ഷമിക്കൂ, അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്തും ചെയ്തുകൊള്ളൂ.' ഇങ്ങനെ പേര്‍ത്തും പേര്‍ത്തും അവര്‍ യേശുദേവനെ വിളിച്ചുകേണു. ഒരിക്കല്‍പ്പോലും വേദനാനിര്‍ഭരമായ ആ സ്വരം അദ്ദേഹം കേട്ടില്ല.

വിശ്വാസം ഉപ്പുകട്ടപോലെ അലിഞ്ഞുപോവുകയായിരുന്നു. അന്‍പതില്‍പ്പരം കൊല്ലങ്ങള്‍ ഈ ദുഃഖവുമായി മദര്‍ തെരേസ ജീവിച്ചു. മാസിഡോണയില്‍നിന്ന് (1910) പതിനെട്ടാമത്തെ വയസ്സില്‍ ഡബ്ലിനിലെ ലൊറെറ്റൊ സിസ്റ്റേഴ്‌സിന്റെ സംഘത്തില്‍ കന്യാസ്ത്രീയായി എത്തിയ അവര്‍, ഇന്ത്യയെ സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. കല്‍ക്കത്തയിലെത്തിയ അവര്‍ സെയിന്റ് മേരീസ് ഹൈസ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു. പട്ടിണിക്കാരെയും രോഗികളെയും വൃദ്ധരെയും പരിചരിക്കാന്‍ മിഷണറീസ് ഓഫ് ചാരിറ്റി എന്ന പേരില്‍ ഒരു ആത്മീയസംഘത്തിന് രൂപം നല്‍കിയ അവര്‍, അതിന് മുന്‍കൈയെടുത്തത് ഉള്‍വിളിയുടെ ദിവ്യപ്രേരണയിലായിരുന്നു. 1948 ആഗസ്ത് പതിനേഴാം തീയതി നീലക്കരയുള്ള വെളുത്ത സാരിയും ധരിച്ച് ലൊറെറ്റൊയോട് വിടപറയുമ്പോള്‍ അവരുടെ കൈയില്‍ അഞ്ചുരൂപയേയുണ്ടായിരുന്നുള്ളൂവെങ്കിലും, സ്‌നേഹതാപംകൊണ്ട് ഹൃദയം വിറകൊള്ളുന്നുണ്ടായിരുന്നു. ആ സ്‌നേഹത്തിന്റെ വൈദ്യുതാഘാതത്തില്‍ ലോകം അതിശയം നിറഞ്ഞ കണ്ണുകളോടെ അവരെ നോക്കിനിന്നു. പക്ഷേ, അവര്‍ അപ്പോഴെല്ലാം ഏകാന്തയായിരുന്നു. താന്‍ നീട്ടിയ വിരലുകളില്‍പ്പിടിച്ച് തന്നോടൊപ്പം നടക്കാന്‍ അവര്‍ ആധിയോടെ യേശുക്രിസ്തുവിനെ വിളിച്ചു കരഞ്ഞു. ആ വിളി പക്ഷേ, യേശുക്രിസ്തു കേട്ടില്ലെന്ന് അവര്‍ അറിഞ്ഞു. 'ഈശ്വരന്റെ കരങ്ങളിലെ ഒരു പെന്‍സില്‍ മാത്രമാണ് താനെന്ന്' അവര്‍ പറഞ്ഞു. അപ്പോഴും ആ ഈശ്വരന്‍ തന്നോടൊപ്പം ഇല്ലെന്ന് അവര്‍ പരിതപിച്ചു. അവര്‍ എഴുതി: 'ഈ ഏകാന്തത, ഈശ്വരനുവേണ്ടിയുള്ള അവിരാമമായ പ്രാര്‍ഥന, എന്റെ ഹൃദയത്തെ വേദനകൊണ്ട് നിറയ്ക്കുന്നു. അന്ധകാരം അതികഠിനമാണ്. എന്റെ മനസ്സിനെയോ എന്റെ യുക്തിയെയോ എനിക്ക് കാണാന്‍ സാധിക്കുന്നില്ല. എന്റെ ആത്മാവില്‍ ഈശ്വരനുള്ള സ്ഥാനം ശൂന്യമാണ്. എന്നില്‍ ഈശ്വരനില്ലാതായിരിക്കുന്നു. ഈശ്വരനുവേണ്ടി ഞാന്‍ ആഗ്രഹിച്ചുകൊണ്ടേയിരിക്കുമ്പോഴും അവന് എന്നെ വേണ്ടായെന്നായിരിക്കുന്നു. അവന്‍ അവിടെ ഇല്ല. ഈശ്വരന് എന്നെ വേണ്ട. ''എന്റെ ഈശ്വരാ'' എന്ന് വിളിച്ച് എന്റെ ഹൃദയം കേഴുന്നത് എനിക്ക് കേള്‍ക്കാം. അപ്പോഴും യാതൊന്നും സംഭവിക്കുന്നില്ല.'

മിഷണറീസ് ഓഫ് ചാരിറ്റീസ് എന്ന സംഘത്തിന് രൂപം കൊടുക്കാനുള്ള അനുവാദത്തിനും സമ്മതത്തിനുംവേണ്ടി ഇടതടവില്ലാതെ മേലധികാരികളെ അലോസരപ്പെടുത്തുംവിധം കത്തുകളെഴുതിക്കൊണ്ടിരുന്നപ്പോഴും അവരെ പീഡിപ്പിച്ചിരുന്നത് ആത്മീയമായ അന്ധകാരമായിരുന്നു. 1946 സപ്തംബറില്‍ ഡാര്‍ജീലിങിലേക്കുള്ള ട്രെയിന്‍ യാത്രയില്‍, പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ സേവിച്ച് യേശുക്രിസ്തുവിന്റെ ഹൃദയവുമായി അലിഞ്ഞുചേരാനുള്ള 'അനുഗ്രഹം' ഉണ്ടായതിനുശേഷം, മറ്റൊരിക്കല്‍പ്പോലും അത്തരമൊരനുഭവം സംഭവിക്കാത്തതില്‍ മദര്‍ തെരേസ പരിഭ്രാന്തയായിരുന്നു. യേശുക്രിസ്തുവിനായി ജീവിതം സമര്‍പ്പിച്ച അവരുടെ ജീവിതത്തെ അര്‍ഥവത്താക്കിയത്, വിശ്വാസത്തില്‍നിന്നും കൈവന്ന സ്‌നേഹപുണ്യമായിരുന്നു. എന്നാല്‍, അതു പതിയെ തന്നില്‍നിന്നും അപ്രത്യക്ഷമാകുകയാണെന്ന് അവര്‍ അറിഞ്ഞു. കൈവിട്ടുപോയ സ്വപ്‌നസന്നിഭമായ ആ അനുഭവം വീണ്ടെടുക്കാനാവാത്തതെന്തെന്ന് ചോദിച്ച് അവര്‍ സ്വയം പീഡിപ്പിച്ചുകൊണ്ടിരുന്നു. സ്​പിരിച്വല്‍ ഡയറക്ടറായ ഫാദര്‍ വാന്‍ എക്‌സെമിനും ആര്‍ച്ച്ബിഷപ്പായ പെരിയറിനും ഫാദര്‍ പികാച്ചിക്കും എഴുതിയ കത്തുകളിലെല്ലാം താന്‍ അനുഭവിച്ച ആത്മീയവ്യഥ ആവര്‍ത്തിച്ച് പരാമര്‍ശിച്ചു. 'ഞാന്‍ അവനെ എത്ര കൂടുതല്‍ ആഗ്രഹിക്കുന്നു. എന്നെ അവന് ആവശ്യമില്ലെന്നുവരുന്നു. ആര്‍ക്കും സ്‌നേഹിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവിധം അവനെ സ്‌നേഹിക്കാന്‍ ഞാന്‍ കൊതിക്കുന്നു. അപ്പോഴും ആ അകല്‍ച്ച, ഭയാനകമായ ശൂന്യത, ഈശ്വരന്റെ അസാന്നിധ്യം ഉളവാക്കുന്ന വികാരം.

എത്രകാലമായി ഞാന്‍ ഈ അനുഭവവുമായി ജീവിക്കുന്നു,' ഫാദര്‍ പെരിയറിന് അവര്‍ എഴുതി. അതിനു മറുപടിയായി, 'താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈശ്വരന്റെ അനുഗ്രഹാശിസ്സുകള്‍ ധാരാളമുണ്ടെന്ന്' അദ്ദേഹം എഴുതുന്നുണ്ടെങ്കിലും അതൊന്നും അവരെ സമാശ്വസിപ്പിക്കുന്നില്ല.

'എന്റെ ഹൃദയം ശൂന്യമാണ്' എന്നായിരുന്നു അപ്പോഴെല്ലാം അവര്‍ എഴുതിയത്.

ഫാദര്‍ പികാച്ചിക്ക് എഴുതിയ ഒരു കത്തില്‍ 'ഈശ്വരന് താന്‍ വേണ്ടാതായിരിക്കുന്നു' എന്ന് അവര്‍ പരാതിപ്പെടുന്നു. 'എന്നെ ഉപേക്ഷിക്കത്തക്കവിധം ആരാണ് ഞാന്‍, എന്റെ ഈശ്വരാ. നിന്റെ സ്‌നേഹത്തിന്റെ ശിശു. ഇപ്പോള്‍ ഏറ്റവും വെറുക്കപ്പെട്ടതായിരിക്കുന്നു. വേണ്ടാത്തവളായി നീ എന്നെ കൈവിട്ടെങ്കിലും, ഞാന്‍ നിന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നു. നിന്നെ എനിക്ക് വേണം. പക്ഷേ, ആരുമില്ല, ഉത്തരം നല്‍കാന്‍. ഈ അന്ധകാരം എത്ര വലിയ അന്ധകാരമാണ്. ഞാന്‍ ഒറ്റയ്ക്കാണ്,' അവര്‍ തുടര്‍ന്നെഴുതുന്നു.

ഈ വിധത്തിലുള്ള ആത്മീയവേദനയ്ക്കിടയിലും അവര്‍ മുഴുകിയ സേവനപ്രവര്‍ത്തനങ്ങളെ അതൊന്നും ബാധിച്ചില്ല. അപ്പോഴെല്ലാം അവരുടെ ചുണ്ടുകളില്‍ ജപം മുറിയുകയോ അന്യരെ സ്‌നേഹഭരിതമാക്കിയ മന്ദഹാസത്തിന്റെ മലരുകള്‍ വാടിപ്പോവുകയോ ചെയ്തിരുന്നില്ല. കുമ്പസാരത്തിനിടയില്‍ അവര്‍ പറഞ്ഞു: 'എന്റെ ഹൃദയത്തില്‍ വിശ്വാസമില്ലാതായിരിക്കുന്നു. സ്‌നേഹമില്ലാതായിരിക്കുന്നു. വിശ്വാസം അസ്തമിച്ചിരിക്കുന്നു. വളരെയേറെ വേദന നിറഞ്ഞിരിക്കുന്നു.'

'ഇരുട്ടിലൂടെ ഏകാന്തയായി നടക്കുകയാണെന്ന്' കത്തുകളില്‍ ഓര്‍മിപ്പിച്ചിരുന്ന അവര്‍ അതൊന്നും അന്യരിലേക്ക് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. തന്റെ കുരിശു താന്‍മാത്രം ചുമക്കണമെന്ന് അവര്‍ വിശ്വസിച്ചു. തന്റെ ജീവിതവും പ്രവര്‍ത്തനവും വൈരുധ്യംകൊണ്ട് സമൃദ്ധമാണെന്ന് സ്വയം തിരിച്ചറിഞ്ഞ അവര്‍ ഈശ്വരനിലെത്തിച്ചേരാന്‍ അന്യരുടെ വഴികാട്ടിയായപ്പോള്‍, അതിലെത്തിച്ചേരാന്‍ തനിക്ക് കഴിയാതെ പോകുന്നല്ലോയെന്നോര്‍ത്ത് നിശ്ശബ്ദമായി കരഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ആന്തരികമായി അനുഭവിക്കുന്ന ദുഃഖത്തെ ആത്മീയാഹ്ലാദമാക്കാന്‍ അവര്‍ ഉപകരണമാക്കിയത് അവിശ്രമമായ സേവനപ്രവര്‍ത്തനത്തെയായിരുന്നു. സ്വയം നീറി ജീവിക്കുകയാണ് തന്റെ നിയോഗമെന്ന് മദര്‍ തെരേസ തിരിച്ചറിഞ്ഞിരുന്നു.

മദര്‍ തെരേസ അനുഭവിച്ച ആത്മീയപീഡനം അസാധാരണമായിരുന്നു. ഈശ്വരസങ്കല്പം ജീവിതത്തെ സാര്‍ഥകമാക്കുമെങ്കിലും, അതിന്റെ യുക്തിയില്ലായ്മകൂടി ഒരു ഞെട്ടലോടെ തിരിച്ചറിയാന്‍ ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു.

അദൃശ്യനായ മഹാശില്പിയെക്കുറിച്ചുള്ള സങ്കല്പങ്ങളാണ് ഈ ഗ്രന്ഥത്തിലൂടെ ഉടഞ്ഞുതകരുന്നത്. 'ഫലം പ്രതീക്ഷിക്കാതെ കര്‍മത്തില്‍ മുഴുകാന്‍' ഉപദേശിച്ചവര്‍ ഉണ്മ അറിഞ്ഞവരാണെന്ന് ഈ ഗ്രന്ഥം നമ്മെ ബോധ്യപ്പെടുത്തുന്നു. അല്ലാതെ സ്വപ്‌നങ്ങളില്‍ മുഴുകുന്നവര്‍ക്ക് കിട്ടുന്നത് അന്ധകാരവും ശൂന്യതയും ഏകാന്തതയും മാത്രം. ഇത്തരമൊരു സ്വപ്‌നത്തില്‍ വഞ്ചിതയായാണോ മദര്‍ തെരേസയും യാത്രയായത്. ഒരു ദുരന്തകാവ്യത്തിന്റെ അന്ത്യംപോലെ ഒരു മഹാജീവിതം.

(റോസാദലങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
 

Thursday, March 28, 2013

കുരിശിന്റെ വഴി ....

പൊന്തിയോസ് പീലാത്തോസിനെ നിത്യവും അനുസ്മരിക്കുന്നവരാണ് ക്രൈസ്തവര്‍. പൊന്തിയോസ് പീലാത്തോസിന്‍െറ നാളുകളില്‍ കഷ്ടതയനുഭവിച്ച് മരിച്ച ക്രിസ്തുവിലാണല്ലോ അവരുടെ വിശ്വാസത്തിന്‍െറ അടിത്തറ. പീലാത്തോസ് ആരാണെന്നോ അനുഭവിച്ച കഷ്ടതയുടെ സാന്ദ്രത എത്രയാണെന്നോ ആരും അന്വേഷിക്കാറില്ലെന്ന് മാത്രം. ആദ്യം പീലാത്തോസിന്‍െറ കഥകഴിക്കാം. പിന്നെ കഷ്ടതയുടെ കഥ പറയാം. പൊന്തിയോസ് പീലാത്തോസ് ആയിരുന്നു യേശുക്രിസ്തുവിനെ വധശിക്ഷക്ക് വിധിച്ച റോമന്‍ ഭരണാധികാരി. ഉന്നതകുലജാതനായിരുന്ന പീലാത്തോസ് ക്രി.പി 26 മുതല്‍ യഹൂദ്യയിലെ പ്രൊക്യുറേറ്റര്‍ ആയിരുന്നു എന്നാണ് പറയാറുള്ളത്. അത് അത്ര കൃത്യമല്ല. പ്രീഫെക്ട് അഥവാ ഹെഗേമോന്‍ - Praefectus Or Hegemon ആണ് ശരി. 1961ല്‍ കൈസറിയയില്‍ കണ്ടെത്തിയ ഒരു ശിലാഫലകത്തില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ആദ്യം ഇതും പിന്നെ പ്രൊക്യുറേറ്റര്‍ എന്നതും ഉപയോഗിച്ചു എന്ന് പറയുന്നവരും ഉണ്ട്. 10 വര്‍ഷം പീലാത്തോസ് ഭരിച്ചു. വലിയ ഹേരോദിന്‍െറ മക്കളില്‍ ഏറ്റവും ക്രൂരനായിരുന്ന അര്‍ക്കെലിയോസിനെ പുറത്താക്കിയ ശേഷം കോപോണിയസ്, അംബീവിയസ്, റൂഫസ്, ഗ്രാത്തൂസ് എന്നിവരെ പിന്തുടര്‍ന്നാണ് പീലാത്തോസ് അധികാരം ഏറ്റത്. വളരെ പ്രധാനപ്പെട്ട ഈ സ്ഥാനത്ത് കഴിവ് തെളിയിച്ച പ്രഗല്ഭരെ മാത്രമേ നിയമിക്കയുള്ളൂ എന്നത് വ്യക്തമാണ്. മഹാപുരോഹിതന്‍െറ നിയമനം ഉള്‍പ്പെടെയുള്ള സംഗതികള്‍, ധനകാര്യ ഭരണം, നിയമസമാധാനപാലനം -ഇത്യാദി എല്ലാ അധികാരവും ഈ ഒരൊറ്റ ഉദ്യോഗസ്ഥനിലാണ് റോമാചക്രവര്‍ത്തി അര്‍പ്പിച്ചിരുന്നത്. എന്നാല്‍, പീലാത്തോസിന്‍െറ ധാര്‍ഷ്ട്യവും യഹൂദന്മാരുടെ വികാരങ്ങള്‍ മാനിക്കാനുള്ള മടിയും ഒരുഭാഗത്തും യഹൂദന്മാരുടെ വികൃതികള്‍ മറുഭാഗത്തും ആയപ്പോള്‍ സംഘര്‍ഷം അനിവാര്യമായി. സീസറുടെ ചിത്രമുള്ള പതാക ജറൂസലമിലേക്ക് കടത്തുകയില്ല എന്നായിരുന്നു അലിഖിത ധാരണ. പീലാത്തോസ് വകവെച്ചില്ല. യഹൂദന്മാര്‍ എതിര്‍ത്തു. നേതാക്കന്മാരുടെ ധര്‍ണ ആറു ദിവസം ആയപ്പോള്‍ പീലാത്തോസ് കീഴടങ്ങി. പതാക തിരിച്ച് കൈസറിയയിലേക്ക് അയച്ചു. ജറൂസലമിലെ ശുദ്ധജല വിതരണത്തിന് ഒരു അക്വാഡക്ട് പണിയാന്‍ ദേവാലയത്തിലെ പണം ഉപയോഗപ്പെടുത്തി എന്ന് കണ്ട യഹൂദന്മാര്‍ പ്രതിഷേധിച്ചത് മറ്റൊരു സംഭവം. ഇത് ബൈബ്ളിലും ഉണ്ട്. അതോടൊപ്പം സൂചിതമായ ശീലോഹാം ഗോപുരം അക്വാഡക്ടിന്‍െറ ഭാഗമായിരുന്നു എന്ന് സംശയിക്കുന്നവരുണ്ട്. കഠാര കുപ്പായത്തിലൊളിപ്പിച്ച മഫ്തി പട്ടാളം ഒരു നിര്‍ദേശം കിട്ടിയപ്പോള്‍ കണ്ണില്‍കണ്ട യഹൂദരെയൊക്കെ കുത്തിക്കൊന്നു എന്നാണ് ജോസഫസ് പറയുന്നത്. ജോസഫസും ഫിലോയും പറയാത്ത മറ്റൊരു സംഭവം ഇപ്പോള്‍ അറിവായിട്ടുണ്ട്. പ്രൊക്യുറേറ്റര്‍മാര്‍ ഫലസ്തീനിലെ ആവശ്യത്തിന് ചെമ്പുനാണയങ്ങള്‍ അടിച്ചിറക്കിയിരുന്നു. യഹൂദന്മാരുടെ വികാരങ്ങള്‍ മാനിച്ച് വൃക്ഷം, ഗോതമ്പുകറ്റ എന്നിവയായിരുന്നു മുദ്രകള്‍. പീലാത്തോസ് 29-31 കാലത്ത് റോമാചക്രവര്‍ത്തിയുടെ മതപരമായ സ്ഥാനചിഹ്നവും - LITUUS-ക്ഷാളനപാത്രത്തിന്‍െറ libation bowl-രൂപവും മുദ്രവെച്ച നാണയങ്ങള്‍ അടിച്ചുവിട്ടു. 31ന് ശേഷം ആരും ഇത് ആവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല, പിന്‍ഗാമിയായ ഫെലിക്സ്, അടിച്ച നാണയത്തില്‍ വീണ്ടും അടിച്ച് ലിത്തൂസ് - മെത്രാന്മാരുടെ അംശവടി പോലെ മറയ്ക്കുകയും ചെയ്തുപോല്‍. ഇത്തരം ഒരു നാണയം ബ്രിട്ടീഷ്മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ക്രി.പി 35ല്‍ ഒരു ശമരിയന്‍കലാപം നിഷ്ഠുരമായി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് പീലാത്തോസിനെ റോമിലേക്ക് തിരിച്ചുവിളിച്ചു. പിന്നെ പീലാത്തോസിന് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച് ഐതിഹ്യങ്ങള്‍ മാത്രമേ അവലംബമായിട്ടുള്ളു. ജോസഫസും ഫിലോയും പീലാത്തോസിനെക്കുറിച്ച് വളരെ മോശമായ ചിത്രമാണ് വരയ്ക്കുന്നത്. സുവിശേഷങ്ങളില്‍ സമീപനത്തിന് നേരിയ വ്യത്യാസങ്ങള്‍ കാണാം. റോമാസാമ്രാജ്യത്തെക്കാള്‍ യഹൂദന്മാരെ പഴിചാരുന്ന പ്രവണത ക്രമേണ തെളിയുന്നു. സമര്‍ഥനും നിശ്ചയദാര്‍ഢ്യമുള്ളവനുമായ ഒരു ഭരണാധികാരി ഇത്ര ദയനീയമായി പെരുമാറിയത് എന്തിന് എന്നതിന് ഒരു കാരണവും ചോദ്യങ്ങള്‍ക്ക് അതീതമല്ല തന്നെ. പീലാത്തോസ് പില്‍ക്കാലത്ത് മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായി എന്ന് പറയപ്പെടുന്നു. തെര്‍ത്തുല്യന്‍ a Chirstian in his own convictions എന്നും മറ്റൊരാള്‍ ഹൃദയത്തില്‍ പരിച്ഛേദനയേറ്റവന്‍ - uncircumcised in flesh but circumcised in heart എന്നും എഴുതിയിരിക്കുന്നു. പീലാത്തോസിന്‍െറ ഭാര്യ ക്ളോദിയ പ്രൊക്ളാ തന്നെയാണ് പൗലോസ് പറയുന്ന ക്ളോദിയ എന്നുവരെ ചിലര്‍ ഊഹിച്ചിട്ടുണ്ട്. ക്ളോദിയ ഗ്രീക്കുസഭയില്‍ വിശുദ്ധയാണ്. കോപ്റ്റിക് സഭയുടെ പാരമ്പര്യം പീലാത്തോസും പില്‍ക്കാലത്ത് ക്രിസ്ത്യാനിയായി എന്നതാണ്. ഇനി കഷ്ടാനുഭവത്തിന്‍െറ കാര്യം പറയാം. പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആയിരുന്നു യേശു എന്നതാണ് ക്രൈസ്തവ വിശ്വാസം. യേശു ജഡത്തില്‍ കഷ്ടത അനുഭവിച്ചില്ല എന്നുപറയുന്നവര്‍ക്ക് അതാവാം; എന്നാല്‍, അതല്ല ക്രിസ്തീയ വിശ്വാസം. ശാരീരിക പീഡനങ്ങളെക്കുറിച്ച് ബൈബ്ള്‍ പറയുന്നുണ്ട്. എന്നാല്‍, കുരിശുമരണം എങ്ങനെ സംഭവിക്കുന്നു എന്നത് പണ്ഡിതന്മാര്‍ അന്വേഷിക്കേണ്ട വിഷയമാണ്. ഡാനിയല്‍ റോപ്സിനെ അതേ പടി ഉദ്ധരിക്കട്ടെ: The full torture then began. At first the victim, being still in possession of a gooddeal ofstrength, would struggle against the crushing cramp in his chest, with horrible convulsive struggles he would try to pull himself up on his feet in order to breathe. Little by little his strength would give out and his resistance fail, the outstretched arms would sag, and as the body weakened, the knees would bend outward making an obtuse angle with the hips and the feet, so that the human remnant hung in a grotesque zigzag, while the head, after tossing about in agony, would drop finally on the chest, the chin touching the sternum. ശിക്ഷ നടപ്പാക്കുന്നവര്‍ക്കുപോലും കണ്ടുനില്‍ക്കാന്‍ വിഷമം തോന്നിയിരുന്നു. ചിലപ്പോള്‍ കുരിശിന് ചുവട്ടില്‍ തീയിടും; പുകയില്‍ ശ്വാസം മുട്ടുമല്ലോ. ചിലര്‍ വാളോ കുന്തമോ വെച്ച് കുത്തുകയും ചെയ്തിരുന്നു പോല്‍ ഹോള്‍മന്‍ ഹണ്ടിന്‍െറ ഒരു ചിത്രമുണ്ട്. 1870-73 കാലത്ത് ഫലസ്തീനിലെവിടെയോവെച്ച് വരച്ചത്. ആശാരിപ്പുരയുടെ അന്തര്‍ഭാഗം. ബാലനായ യേശു കൈകള്‍ വിരിച്ച് സ്വര്‍ഗത്തിലേക്ക് കണ്ണുകളുയര്‍ത്തി നില്‍ക്കുന്നു. വാതിലിലൂടെ സൂര്യപ്രകാശം. ക്രൂശിതരൂപം നിഴല്‍ വിരിക്കുന്നു. ആണിയും ചുറ്റികയും ഒക്കെ വെക്കുന്ന ഒരു തട്ടുണ്ട് ഭിത്തിയില്‍. അതാണ് ചിത്രത്തില്‍ പാറ്റിബുലും. മൂലയില്‍ ഒരു സ്ത്രീരൂപം വിദ്വാന്മാരുടെ സമ്മാനങ്ങള്‍ മാറോടണച്ച് കുരിശാകൃതിയിലുള്ള നിഴലിലേക്ക് ഭീതിയോടെ നോക്കിനില്‍ക്കുന്നു. അതേ, കുരിശ് എത്രയോ മുമ്പ് ചക്രവാളത്തില്‍ ഉണ്ടായിരുന്നു. കോണ്‍സ്റ്റന്‍റയില്‍ കുരിശിനെ രാഷ്ട്രീയായുധമാക്കി. അതുവരെ ക്രിസ്ത്യാനികള്‍ ചിഹ്നമായി ഉപയോഗിച്ചിരുന്നത് മത്സ്യത്തിന്‍െറ ചിത്രം ആയിരുന്നു. ശിഷ്യന്മാര്‍ തീരദേശവാസികളും ചിലരെങ്കിലും മുക്കുവരും ആയിരുന്നതല്ല കാരണം. യേശുക്രിസ്തു (Iesus Christos), ദൈവപുത്രന്‍ (Theou Huios),രക്ഷകന്‍ (Soter) എന്ന പദങ്ങള്‍ ചുരുക്കിയാല്‍ I-C-T-H-S. മത്സ്യത്തിന്‍െറ പദം ഇക്തിസ്. ചിത്രീകരിച്ചാല്‍ മത്സ്യം. എന്നാല്‍, കോണ്‍സ്റ്റന്‍ൈറന് മുമ്പുതന്നെ കുരിശ് വരക്കുക എന്ന സമ്പ്രദായം ക്രിസ്ത്യാനികള്‍ സ്വീകരിച്ചിരുന്നു. അത് രണ്ടാം നൂറ്റാണ്ടില്‍തന്നെ തുടങ്ങി. ഓരോ കാര്യം ചെയ്യുമ്പോഴും - എഴുന്നേല്‍ക്കുക, ഇരിക്കുക, കിടക്കുക, വിളക്ക് കൊളുത്തുക, ഭക്ഷണം കഴിക്കുക -കുരിശിന്‍െറ രൂപം നെറ്റിയില്‍ വരക്കുമായിരുന്നു എന്ന് തെര്‍ത്തുല്യന്‍ 200ല്‍ എഴുതി. 215ല്‍ ഹിപ്പോളിറ്റസ് ലബ്ധപ്രതിഷ്ഠങ്ങളായ അനുഷ്ഠാനങ്ങളുടെ കൂട്ടത്തില്‍ കുരിശുവര ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ക്രൂശിതരൂപം ആറാം നൂറ്റാണ്ടില്‍മാത്രം തുടങ്ങിയ സമ്പ്രദായമാണ്. ഇന്നും പൗരസ്ത്യ ക്രൈസ്തവര്‍ ആളൊഴിഞ്ഞ കുരിശാണ് ഉപയോഗിക്കുന്നത്. കഴുമരത്തിന്‍െറ നിന്ദ്യതയില്‍നിന്ന് കുരിശിനെ മോചിപ്പിച്ചത് യേശുവിന്‍െറ പുനരുത്ഥാനമാണ് എന്ന ചിന്ത ആവണം ഇതിന്‍െറ പശ്ചാത്തലം. ധനചിഹ്നം (+) പ്രപഞ്ചത്തെ - ഈശ്വരനെയും സൃഷ്ടികളെയും -സൂചിപ്പിക്കാന്‍ ചിലരെങ്കിലും -ഈശ്വരനെയും സൃഷ്ടികളെയും - സൂചിപ്പിക്കാന്‍ നേരത്തെ ഉപയോഗിച്ചിരുന്നു. യേശുവിന്‍െറ കുരിശുമരണം അവതാരമെടുത്ത ദൈവമാണ് യേശു എന്ന ആശയവുമായി ബന്ധപ്പെടുത്തിയ പൂര്‍വികര്‍ ആരെങ്കിലും ആവാം ക്രിസ്തുമതം നിരോധിതവും കുരിശ് കഴുമരവും ആയിരുന്ന കാലത്തുതന്നെ സഭാദൗത്യത്തിന്‍െറ കേന്ദ്രബിന്ദു ആയി കുരിശിനെ പ്രതിഷ്ഠിച്ചത്. പൂഞ്ഞാറിലെ മിത്രന്‍ നമ്പൂതിരിപ്പാടാണ് അഹം എന്ന ചിന്തയെ ഉന്മൂലനം ചെയ്യുമ്പോള്‍ മാത്രമാണ് കുരിശ് സാക്ഷാത്കരിക്കപ്പെടുക എന്ന് എന്നോട് പറഞ്ഞത്. ലംബമാനഖണ്ഡം ഈശ്വരനുമായും തിരശ്ചീനബന്ധം മനുഷ്യനുമായും എന്നിങ്ങനെ സകലതിന്‍െറയും സാരാംശമായി ക്രിസ്തു പഠിപ്പിച്ച രണ്ട് കല്‍പനകളെ കുരിശിന്‍െറ രൂപത്തില്‍ വ്യാഖ്യാനിച്ചെടുക്കുകയായിരുന്നു ഞാന്‍ ഒരുമിച്ചുള്ള ഒരു യാത്രയില്‍. അപ്പോഴാണ് അദ്ദേഹം പറഞ്ഞുതന്നത്: ലംബമാനഖണ്ഡം സമം I സമം ഞാന്‍. അഹം. അഹംഭാവത്തിന്‍െറ ഹൃദയഭാഗത്തുകൂടെ ഒരു വെട്ട്. തിരശ്ചീനഖണ്ഡം. ഞാന്‍ എന്ന ചിന്ത അവസാനിക്കുമ്പോഴാണ് ഈശ്വരനും മനുഷ്യനും തമ്മിലുള്ള ബന്ധവും മനുഷ്യര്‍ തമ്മിലുള്ള ബന്ധവും നേരെയാവുന്നത്. ഇതാണ് യഥാര്‍ഥത്തില്‍ കുരിശിന്‍െറ വഴി.
(കടപാട് : ഡി  ബാബു പോള്‍)

Sunday, February 17, 2013

ക്രൈസ്തവ തീവ്രവാദം .....

ലോകമിന്ന് മറ്റെന്നത്തെയുംകാള്‍ മതതീവ്രവാദത്തിന്റെ പിടിയിലാണ്. മനുഷ്യനെ ആദ്ധ്യാത്മികതയില്‍ ഒന്നിപ്പിക്കേണ്ട മതം അവനെ സാമുദായികമായി ഭിന്നിപ്പിക്കാനുള്ള ഉപാധിയായി മാറിയിരിക്കുന്നു. മതം എന്ന പദത്തിന്റെ ആദ്ധ്യാത്മികഅര്‍ത്ഥം ചോര്‍ന്നു പോകുകയും, ആ പദത്തെ സമുദായം എന്ന സാമൂഹിക –sociological – അര്‍ത്ഥത്തില്‍ മാത്രം മനസ്സിലാക്കുകയും ചെയ്യുന്ന, അന്തസ്സാരവിഹീനമായ ഒന്നായി ത്തീര്‍ന്നിരിക്കുന്നു, ഈ കാലഘട്ടം.
ഇപ്രകാരം, സാമുദായിക മതതീവ്രവാദത്തിലേക്ക് ഓരോ മതസമൂ ഹത്തിന്റെയും കാലുകള്‍ ഇന്ന് വഴുതി നീങ്ങുകയാണ്. മതത്തിന്റെ ആദ്ധ്യാത്മിക ഉള്ളടക്കം കൈവിട്ടുകൊണ്ടുള്ള ഈ ദിശാവ്യതിചലന ങ്ങള്‍ മറ്റു മതസ്ഥരെ സംഭീതരാക്കുകയും ഫലത്തില്‍ അവരെയും കൂടി മതസാമുദായികത്വത്തിലേക്കു വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. കേവലം സാമുദായമാറ്റംമാത്രമായ ഇന്നത്തെ ക്രൈസ്തവ-ഇസ്ലാമിക മതംമാറ്റ പരിശ്രമങ്ങള്‍, സ്വതേ സര്‍വ്വമതസമഭാവന പുലര്‍ത്തുന്ന ഇന്‍ഡ്യയിലെ ഹിന്ദുസമുദായത്തില്‍പ്പോലും മതസാമുദായികത്വപ്രവ ണതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്ന സമകാലികയാഥാര്‍ത്ഥ്യം ഇതിനൊരു തെളിവത്രേ. ഓരോ മതതീവ്രവാദവും കൂടുതല്‍ മതതീവ്ര വാദങ്ങള്‍ക്കു ജന്മംനല്‍കുകയും വിദ്വേഷത്തിലൂടെയും പ്രകോപനങ്ങ ളിലൂടെയും അവയെ വളര്‍ത്തിക്കൊണ്ടുവരുകയും, അവസാനം, അതി നിരയായ മതസമൂഹങ്ങള്‍ പരസ്പരം സംഹരിക്കപ്പെടാന്‍ ഇടയാ ക്കുകയും ചെയ്യുന്നു. ഇതൊരു വിഷമവൃത്തമാണ്; പര്‌സ്പരം വളര്‍ ത്തുന്ന ദുരന്തമാണ്.
സ്വന്തം മതത്തെമാത്രം സത്യമതമായിക്കണ്ട്, ഇതരമതങ്ങളെ നിരാ കരിക്കുക, മറ്റു മതസ്ഥരുടെമേല്‍ സ്വന്തം മതം അടിച്ചേല്‍പ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക എന്നിവയാണല്ലോ മതതീവ്രവാദ ത്തിന്റെ മുഖ്യപ്രവണതകള്‍. സ്വന്തം മതഗ്രന്ഥത്തില്‍ നിന്നും ഇതിനു സഹായകമെന്നു തോന്നുന്ന വാക്യങ്ങളുദ്ധരിച്ചും ഉപരിപ്ലവമായി വ്യാഖ്യാനിച്ചുമാണ് മതതീവ്രവാദികള്‍ മുന്നേറുന്നത്.
ക്രൈസ്തവസമുദായത്തെ ഇത്തരമൊരു തീവ്രവാദനിലപാടിലേക്ക് അറിഞ്ഞോ അറിയാതെയോ നയിക്കുന്ന സഭാധികാരികളും വചനപ്ര ഘോഷകരും വിവിധ സഭകളിലെ പാസ്റ്ററന്മാരും എടുത്തുപയോഗി ക്കുന്ന ഒരു ക്രിസ്തുവചസ്സാണ്, “ഞാന്‍തന്നെ വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേയ്ക്കു വരുന്നില്ല” (യോഹ - 14:6) എന്നത്. അവരുടെ വ്യാഖ്യാനമനുസരിച്ച്, യേശുവിലൂടെയല്ലാതെ ആര്‍ക്കും ആത്മരക്ഷ സാധ്യമല്ല. അതായത്, 2000 വര്‍ഷങ്ങള്‍ക്കുമുമ്പ്, മറിയത്തിന്റെ മകനായി ജനിച്ച ചരിത്രപുരു ഷനായ യേശു എന്ന വ്യക്തിയാണ് ഏക കര്‍ത്താവും ഏക രക്ഷ കനും എന്നു വിശ്വസിക്കുന്ന മനുഷ്യര്‍ക്കു മാത്രമേ ആത്മരക്ഷ ലഭി ക്കുകയുള്ളൂപോലും!
ഈ ബൈബിള്‍ വാക്യത്തിന്റെ അര്‍ത്ഥം ഇപ്രകാരം ബഹിര്‍മുഖ മായി ധരിച്ചുവശാകുന്നവരുടെ മുഖ്യജീവിതലക്ഷ്യം സ്വഭാവികമായും, കഴിയുന്നിടത്തോളം മനുഷ്യരെ യേശുവിലേയ്ക്കും, അങ്ങനെ ആത്മര ക്ഷയിലേയ്ക്കും നയിക്കുക എന്നതായി മാറുന്നു. ദൈവനാമങ്ങളായി വിവിധ ജനതകള്‍ അംഗീകരിച്ചാദരിക്കുന്ന സംജ്ഞകളെയെല്ലാം മനു ഷ്യഹൃദയങ്ങളില്‍ നിന്നും തൂത്തെറിഞ്ഞ്, അവിടെ ‘യേശു’ എന്ന സംജ്ഞയെ ബാഹ്യമായി പ്രതിഷ്ഠിച്ച് കൃതകൃത്യരാകുക എന്നതായി മാറുന്നു, അവരുടെ മുഖ്യ പ്രവര്‍ത്തനം. ഇതിന്റെ പ്രായോഗികഫലം, വിവിധ ദേശങ്ങളിലും സംസ്‌കാരങ്ങളിലും ഉരുത്തിരിഞ്ഞുവന്നിട്ടുള്ള ഈശ്വരസങ്കല്പങ്ങളെയും ഈശ്വരപ്രതീകങ്ങളെയും ആചാരാനുഷ്ഠാ നങ്ങളെയുമെല്ലാം ക്രൈസ്തവര്‍ നിന്ദ്യമായി പരിഗണിക്കുകയും, ചതു രുപായങ്ങളും പ്രയോഗിച്ച് അവയെ പിഴുതെറിയുകയും, ക്രിസ്തുമത ത്തിന്റെ സാമ്പ്രദായിക സങ്കല്പങ്ങളും സംസ്‌ക്കാരവും ആചാരങ്ങളും വിവിധ ജനങ്ങളില്‍ അടിച്ചേല്പിക്കുകയും ചെയ്യുന്നു എന്നതാണ്. ഈ ‘ക്രൈസ്തവ’സമീപനം ലോകജനതകളുടെമേല്‍ അസ്വാതന്ത്ര്യവും അടിമത്തവും കെട്ടിവയ്ക്കുന്നതില്‍ വളരെ വലിയൊരു പങ്കാണ് വഹിച്ചിട്ടുള്ളത്. ഒന്നാം സഹസ്രാബ്ദത്തില്‍, ‘ക്രൈസ്തവ’ റോമാസാമ്രാജ്യത്തിന്റെ യൂറോപ്യന്‍ അധിനിവേശത്തിനും, രണ്ടാം സഹസ്രാബ്ദത്തില്‍ ‘ക്രൈസ്തവ’യൂറോപ്പിന്റെ ആഗോള ആധിപത്യത്തിനും, തുടര്‍ന്ന് ലോകമാസകലം കച്ചവടമൂല്യങ്ങളുടെ വ്യാപനത്തിനും ഈ ‘ക്രൈസ്തവ’മതതീവ്രവാദനിലപാട് കാരണമാകുകയുണ്ടായി. സാമുദായികസംഘര്‍ഷങ്ങള്‍ക്കും കലഹങ്ങള്‍ക്കും കലാപങ്ങള്‍ക്കും വിഘടനപ്രസ്ഥാനങ്ങള്‍ക്കും ഇന്ന് ഈ ‘ക്രൈസ്തവ’തീവ്രവാദം കാരണമായിക്കൊണ്ടിരിക്കുന്നു.
ലോകത്തില്‍ ഇത്രയേറെ വിനാശം വിതയ്ക്കാന്‍ പ്രേരകമായ എന്തെങ്കിലും യേശു പറഞ്ഞിട്ടുണ്ടാകുമെന്ന്, അദ്ദേഹത്തിന്റെ സ്‌നേഹപ്രബോധനങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടവര്‍ക്കു വിശ്വസിക്കാനാവില്ല. അപ്പോള്‍, ബൈബിളില്‍ കാണുന്ന ആ ക്രിസ്തുവചസ്സിന്റെ ആദ്ധ്യാത്മിക അര്‍ത്ഥമെന്തെന്ന് നാം ആഴത്തില്‍ അന്വേഷിച്ചേ മതിയാകൂ.
മതഗ്രന്ഥങ്ങളിലെ പ്രഖ്യാപനങ്ങളെയും പ്രബോധനങ്ങളെയും ധ്യാനാത്മകമായ ഒരു മനോഭാവത്തോടുകൂടി സമീപിച്ചാല്‍ മാത്രമേ അവയില്‍ നിഹിതമായിരിക്കുന്ന ആദ്ധ്യാത്മികാര്‍ത്ഥം ഹൃദയത്തി ലുള്‍ക്കൊള്ളാന്‍ ഒരുവനു കഴിയൂ. കേവലം മസ്തിഷ്‌ക്കതലത്തിലുള്ള ഒരു മനസ്സിലാക്കല്‍പ്രക്രിയയിലൂടെ ആദ്ധ്യാത്മികതയെ ഉള്‍ക്കൊള്ളാ നാവില്ല. മനുഷ്യന്റെ ആന്തരികയാഥാര്‍ത്ഥ്യം സംബന്ധിച്ച ജ്ഞാനം നേടാന്‍, ബഹിര്‍മുഖമായ മനസ്സിലാക്കല്‍ കൊണ്ടുമാത്രം സാധ്യമല്ല. അതിന് അവന്‍ അവന്റെ ഉള്‍ക്കണ്ണ് ധ്യാനാത്മകമായി തുറന്നുവയ്‌ക്കേണ്ടതുണ്ട്. എന്തും സ്വന്തം ഉള്‍ക്കണ്ണുകൊണ്ടു ഹൃദയപൂര്‍വ്വം ദര്‍ശിച്ച ദൈവമനുഷ്യനായിരുന്നു യേശു. അപ്പോള്‍ അദ്ദേഹത്തിന്റെ വാക്കു കള്‍ക്കും ദൈവികമായ ആ ആഴമുണ്ടായിരിക്കും. തന്മൂലം, യേശു വിന്റെ ഏറ്റവും മൗലികവും ആധികാരികവുമായ പ്രഖ്യാപനങ്ങളെ, മഹാവാക്യങ്ങളെ, അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നത് അദ്ദേ ഹത്തെ തരംതാഴ്ത്തലാണ്.
“ഞാന്‍ പിതാവിലും പിതാവ് എന്നിലും”
യേശു തന്നെപ്പറ്റി സ്വയം പറഞ്ഞപ്പോഴൊക്കെ, അവ ‘വിഷമം പിടിച്ച പ്രബോധനങ്ങള്‍’ ആവുകയാണുണ്ടായിട്ടുള്ളത്. സാമൂഹിക വ്യവഹാരത്തിനുവേണ്ടി മനുഷ്യന്‍ സൃഷ്ടിച്ച ഭാഷ, ദൈവികാനുഭൂ തിയെ വിവരിക്കാന്‍ സമര്‍ത്ഥമല്ല എന്നത് ഇതിനൊരു കാരണമായി രിക്കാം. അതുകൊണ്ട് ‘മിസ്റ്റിക്കല്‍’ എന്നു വിശേഷിപ്പിക്കാവുന്ന ഒരു തരം ഭാഷാപ്രയോഗം (ാ്യേെശരമഹ ംമ്യ ീള ലഃുൃലശൈീി) അനിവാര്യമായിത്തീരു കയും, വ്യാവഹാരിക ജീവിതതലത്തില്‍നിന്നു കേള്‍ക്കുന്നവര്‍ക്ക് അത് ദുര്‍ഗ്രഹമായിത്തീരുകയും ചെയ്യുന്നു. ഉദാഹരണത്തിന്, “എന്റെ പിതാവ് സ്വര്‍ഗ്ഗത്തില്‍നിന്നും സത്യമായ അപ്പം നിങ്ങള്‍ക്കു നല്‍കുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങി വന്ന് ലോകത്തിനു ജീവന്‍ നല്‍കുന്നതാണ് ദൈവത്തിന്റെ അപ്പം” (യോഹ. 6:32,33), എന്നു പറയുമ്പോള്‍, ആ ‘അപ്പ’ത്തെ വ്യാവഹാരിക അര്‍ത്ഥത്തിലുള്ള അപ്പമായല്ല യേശു അവതരിപ്പിക്കുന്നത് എന്നു വ്യക്തമാണല്ലോ. നിത്യജീവന്‍ നല്‍കുന്ന ആത്മാവിന്റെ വചനങ്ങളെയാണ് ‘അപ്പം’ എന്ന പദത്തില്‍ അദ്ദേഹം പ്രതീകവല്‍ക്കരിച്ചിരിക്കുന്നത്. ഈ അര്‍ത്ഥത്തിലാണ്, തുടര്‍ന്നദ്ദേഹം, “ഞാനാകുന്നു ജീവന്റെ അപ്പം” എന്നു പ്രഖ്യാപിക്കുന്നതും. കാരണം, മനുഷ്യനെ അവന്റെ ശാരീരികവും മാനസ്സികവുമായ വ്യക്തിസ്വത്വത്തിനപ്പുറത്തുള്ള അവന്റെ ആത്മീയസ്വത്വത്തിലേക്കു നയിക്കാനും, ആ ആത്മീയജീവിതത്തെ പരിപോഷിപ്പിക്കാനുമുള്ള ദൈവവചനങ്ങളായിരുന്നല്ലോ യേശു പ്രസംഗിച്ചത്. ചുരുക്കത്തില്‍, വിശപ്പ്, ദാഹം, അപ്പം, വീഞ്ഞ്, ശരീരം, രക്തം, എന്നൊക്കെ യേശു പറഞ്ഞപ്പോള്‍ അവയുടെ യൊന്നും വാച്യാര്‍ത്ഥമായിരുന്നില്ല അദ്ദേഹമുദ്ദേശിച്ചത്; മറിച്ച്, മനു ഷ്യന്റെ ആദ്ധ്യാത്മികതലത്തിലുള്ള വിശപ്പ്, ദാഹം, അവയ്ക്കുള്ള ഭക്ഷ ണപാനീയങ്ങള്‍ എന്നൊക്കെയായിരുന്നു. “എന്റെ ശരീരം ഭക്ഷിക്കു കയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും, ഞാന്‍ അയാളിലും വസിക്കുന്നു” (യോഹ. 6:56), എന്ന അദ്ദേഹ ത്തിന്റെ പ്രഖ്യാപനത്തെ ‘വിഷമം പിടിച്ച പ്രബോധനം’ എന്നു ശിഷ്യര്‍ വിശേഷിച്ചപ്പോള്‍ യേശു നല്‍കുന്ന വിശദീകരണത്തില്‍നിന്നും ഇതു കൂടുതല്‍ വ്യക്തമാകുന്നുണ്ട്. അദ്ദേഹം പറയുന്നു: “ആത്മാവാണു ജീവന്‍ നല്‍കുന്നത്, ശരീരംകൊണ്ടു പ്രയോജനമില്ല. ഞാന്‍ നിങ്ങ ളോടു പറഞ്ഞ വചനങ്ങളാണ് ആത്മാവും ജീവനും” (യോഹ. 6:62). ഈ വചനങ്ങളോ? “നിങ്ങളോടു പറയുന്ന വാക്കുകള്‍ ഞാന്‍ സ്വമേ ധയാ പറയുന്നതല്ല; പിതാവ് എന്നില്‍ വസിച്ച് തന്റെ പ്രവൃത്തികള്‍ ചെയ്യുന്നു” (യോഹ. 14:10). അപ്പോള്‍, ക്രിസ്തുവില്‍ വസിക്കുന്ന പിതാവായ ദൈവത്തിന്റെ വാക്കുകളാണ് അദ്ദേഹം പറയുന്നത് എന്നര്‍ത്ഥം. അതായത്, ചരിത്രപുരുഷനായ യേശു തന്റെ വ്യക്തിഭാ വത്തില്‍ നിന്നുകൊണ്ടല്ല; മറിച്ച്, പൂര്‍ണ്ണമായ ദൈവികഭാവത്തില്‍ നിന്നുകൊണ്ടാണ് മൗലികങ്ങളായ എല്ലാ പ്രസ്താവനകളും നടത്തി യിട്ടുള്ളത്. “ഞാന്‍ സ്വമേധയാ ഒന്നും ചെയ്യുന്നില്ല” (യോഹ. 8:28) എന്ന് യേശു വ്യക്തമാക്കിയിട്ടുള്ളതില്‍ നിന്നും അദ്ദേഹത്തിന്റെ വ്യക്തിഭാവത്തിന്റെ പൂര്‍ണ്ണമായ അഭാവമാണ് സമര്‍ത്ഥിക്കപ്പെടുന്നത്. ഇതിനര്‍ത്ഥം, യേശുവിന്റെ മൗലിക പ്രബോധനങ്ങളില്‍ എവിടെ യെല്ലാം ‘ഞാന്‍’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം യേശു തന്റെ വ്യക്തിത്വത്തെയല്ല സൂചിപ്പിച്ചത് എന്നാണ്. പിതാവില്‍ വസിച്ചു കൊണ്ട് അദ്ദേഹം ‘ഞാന്‍’ എന്നു പറഞ്ഞപ്പോഴൊക്കെ ‘തന്നില്‍ വസി ക്കുന്ന ആത്മാവ്’ എന്നാണ് അദ്ദേഹം അര്‍ത്ഥമാക്കിയിട്ടുള്ളത്. ‘ദൈവം ആത്മാവാണ്’ (യോഹ. 4:23) എന്നും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടല്ലോ.
“ഞാന്‍ ആകുന്നു’ എന്നു നിങ്ങള്‍ വിശ്വസിക്കുക”
പിതാവായ ദൈവത്തില്‍ വസിച്ച, അഹം വെടിഞ്ഞ് ദൈവാത്മാവു മായി താദാത്മ്യം പ്രാപിച്ച, ദൈവമനുഷ്യനാണ് ക്രിസ്തു എന്നും, യേശു എന്ന ചരിത്രപുരുഷന്റെ വ്യക്തിഭാവത്തിനല്ല അദ്ദേഹം ഊന്നല്‍ നല്‍കിയത് എന്നുമാണ് ഇതുവരെ സമര്‍ത്ഥിച്ചത്. ഇനി മനുഷ്യന് ആത്മരക്ഷ പ്രാപിക്കാന്‍ യേശു തുറന്നുതന്ന വഴി ഏതെന്നു നോക്കാം.
ക്രിസ്തുവിന്റെ അതേ മഹത്ത്വത്തിലേക്ക് വിശ്വസിക്കുന്ന ഓരോരു ത്തരെയും ആനയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. യേശു വിന്റെ പ്രാര്‍ത്ഥനയില്‍ ഈ ലക്ഷ്യം ഇങ്ങനെ പ്രതിഫലിക്കുന്നു: “നീ എനിക്കു നല്‍കിയ മഹത്ത്വം ഞാന്‍ അവര്‍ക്കു നല്‍കിയിരിക്കുന്നു; അങ്ങനെ നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കട്ടെ” (യോഹ. 17:21). ക്രിസ്തുവിന്റെ മഹത്ത്വം നേടാന്‍ അദ്ദേഹം ജീവിച്ച മഹത്ത്വത്തിന്റെ വഴിയിലൂടെ ഒരുവന്‍ ചരിക്കേണ്ടതുണ്ട്. അത് സ്വന്തം വ്യക്തിഭാവത്തെ - അഹത്തെ - ശൂന്യമാക്കി, തന്നിലെ ദൈവികസത്തയെ - ആത്മാവിനെ - കണ്ടെത്തുകയും അതില്‍ ആയിരിക്കുകയും ചെയ്യുക എന്നതാണ്. “എന്നില്‍ വസിക്കാത്തവന്‍ മുറിച്ചുനീക്കപ്പെട്ട ചില്ലപോലെ പുറന്തള്ളപ്പെട്ട് ഉണങ്ങിപ്പോകും” (യോഹ. 15:6) എന്നും, “സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന് അതു നഷ്ടപ്പെടും” (മത്താ. 16:25) എന്നുമുള്ള ക്രിസ്തുവചസ്സുകള്‍ ഈ ആശയത്തെ കൂടുതല്‍ സ്പഷ്ടമാക്കുന്നുണ്ട്. കാരണം, ആര്‍ക്കും സ്വന്തമായി ജീവനില്ല. സര്‍വ്വസ്വവുമായിരിക്കുന്ന ദൈവസത്തയില്‍ നിന്നുള്ളതാണ് എല്ലാ ജീവനും. അപ്പോള്‍ ഈ അവബോധം നേടി ആ പരമസത്തയുമായി താദാത്മ്യപ്പെടുന്നതാണ് ശരി (രക്ഷ) എന്നു വരുന്നു. അതിന്റെ വിപരീതം, അതായത് ദൈവവുമായി താദാത്മ്യപ്പെടാതിരിക്കലാണ്, രമ്യപ്പെടാതിരിക്കലാണ്, തെറ്റ് (പാപം) എന്നും ഇവിടെ സിദ്ധിക്കുന്നു. ചുരുക്കത്തില്‍, സ്വന്തം അസ്തിത്വത്തെ ആകമാനഅസ്തിത്വത്തില്‍ നിന്നും വേറിട്ടുകണ്ട്, സ്വന്തം അഹന്തയില്‍ അഭിരമിക്കുക എന്നതാണു പാപം. “ഒന്നുമല്ലാതിരിക്കെ എന്തോ ആണെന്നു നടിക്കുന്ന മനുഷ്യര്‍ സ്വയം വഞ്ചിക്കുന്നു” (ഗലാ. 6:3) എന്നാണ്, മനുഷ്യന്റെ ഈ പാപാവസ്ഥയെപ്പറ്റി പൗലോസ്ശ്ലീഹാ പറയുന്നത്.
ഇതെല്ലാം സൂചിപ്പിക്കുന്നത്, ഓരോ വ്യക്തിയും തന്റെ നിത്യമായ ആത്മീയാസ്തിത്വത്തെപ്പറ്റി അവബോധം നേടിക്കൊണ്ടാണ് ആത്മരക്ഷ പ്രാപിക്കേണ്ടത് എന്നാണ്. അതുകൊണ്ടാണ്, “ഞാന്‍ ആകുന്നു’ എന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ മരിക്കും” (യോഹ. 8:24) എന്ന് യേശു പറയുന്നത്. ഇവിടെ, ‘ഞാന്‍ ആകുന്നു’ എന്ന് ഓരോരുത്തരുമാണ് വിശ്വസിക്കേണ്ടത്. ‘ഞാന്‍ ആകുന്നു’ എന്നതിന്റെ വിവക്ഷിതാര്‍ത്ഥം, ‘ഞാന്‍ ഉണ്മയാകുന്നു’ എന്നത്രെ. ‘ഉണ്മ’ എന്നാല്‍ എന്നും ഉള്ളത്, സത്യം; അതായത്, ദൈവാത്മാവ്. അപ്പോള്‍, “ഞാന്‍ ആകുന്നു’ എന്നു നിങ്ങള്‍ വിശ്വസിക്കുക” എന്ന യേശുവിന്റെ പ്രബോധനം, ‘ഞാന്‍ ദൈവാത്മാവാകുന്നു’ എന്ന് അരൂപിയില്‍ സ്വയം കണ്ടെത്തുവാനും ആത്മബോധത്തില്‍ ആയിരിക്കുവാനും ഓരോരുത്തരോടുമുള്ള ആഹ്വാനമാണ് എന്നു കാണാം. അവര്‍ക്കാണ് നിത്യജീവന്‍. കാരണം, ആത്മാവിനു മരണമില്ല. ‘ദൈവം ആത്മാവാണ്, ഞാനും ആത്മാവാണ്’ എന്ന ബോധോദയമാണ് സ്വര്‍ഗ്ഗാവസ്ഥയായി യേശു പഠിപ്പിക്കുന്നത്. അതായത്, ‘ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണ്’ എന്ന പരമമായ ദൈവികാനുഭവത്തിലേക്കാണ് ക്രിസ്തു മനുഷ്യനെ ക്ഷണിക്കുന്നത്.
‘ക്രിസ്തുഅവസ്ഥ’യിലൂടെയല്ലാതെ...
ഈ അര്‍ത്ഥതലത്തില്‍ വേണം, “ഞാന്‍തന്നെ വഴിയും സത്യവും ജീവനും; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേയ്ക്കു വരുന്നില്ല” എന്ന ക്രിസ്തുവചനത്തെ കാണാന്‍. ‘ഞാനും പിതാവും ഒന്നാണ്’ എന്ന ‘ക്രിസ്തുഅവസ്ഥ’ (state of Christhood)യാണ് ഇവിടെ, ഓരോരുത്തര്‍ക്കും വഴിയും സത്യവും ജീവനും ആയിരിക്കുന്നത്; അല്ലാതെ യേശു എന്ന വ്യക്തിയല്ല. ‘ക്രിസ്തു’ എന്നത് പിതാവിലായി രിക്കുമ്പോളുള്ള യേശുവിന്റെ അവസ്ഥയാണ്. ക്രിസ്തുവിന്റെ ഈ വചനത്തില്‍ നിന്നുതന്നെ, അതു പറഞ്ഞപ്പോള്‍ അദ്ദേഹം പൂര്‍ണ്ണ മായും ദൈവത്തിലായിരുന്നു എന്നു കാണാം. കാരണം, ‘‘എന്നിലൂ ടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല’’ എന്നാണ് അദ്ദേഹം പറയുന്നത്; ‘ചെല്ലുന്നില്ല’ എന്നോ ‘പോകുന്നില്ല’ എന്നോ അല്ല.
ചരിത്രപുരുഷനായ യേശുവിനെയും, പിതാവുമായി താദാത്മ്യം പ്രാപിച്ച ചരിത്രാതീതനായ ക്രിസ്തുവിനെയും വേര്‍തിരിച്ചു മനസ്സിലാ ക്കേണ്ടതുണ്ട്. ക്രിസ്തു കാലാതീതനായ ദൈവാത്മാവുതന്നെ ആയതി നാല്‍, ക്രിസ്തുവില്‍ വിശ്വസിക്കുക എന്നത് പിതാവായ ദൈവത്തിലുള്ള വിശ്വാസം തന്നെയാണ്; ഈശ്വരസമര്‍പ്പണം തന്നെയാണ്.
“വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും”
ക്രിസ്തുവിന്റെ മഹത്ത്വം, ദൈവികത്വം, ‘ഞാന്‍ ആകുന്നു’ എന്നു വിശ്വസിക്കുന്ന ഓരോ മനുഷ്യനും പ്രാപ്യമാണ്; ഈ അവസ്ഥയിലേ ക്കാണ് വിശ്വസിക്കുന്ന ഏവരും വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തു പറയുന്നു: “സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഇവയെക്കാള്‍ വലിയ പ്രവൃത്തികള്‍ ചെയ്യും” (യോഹ. 14:12). ‘പിതാവില്‍ ആയിരിക്കുക’ എന്നതായിരുന്നു യേശുവിന്റെ പ്രവൃത്തി. ബാക്കി പ്രവൃത്തികളെല്ലാം പിതാവ് തന്നില്‍ വസിച്ചു ചെയ്തതാണ്, സ്വഭാവികമായി സംഭവിച്ചതാണ്. പിതാവില്‍ ആയിരുന്നുകൊണ്ട്, അഥവാ ‘ക്രിസ്തുഅവസ്ഥ’യില്‍ ആയിരുന്നുകൊണ്ട്, ആ അവസ്ഥയിലേക്ക് ലോകത്തെ മുഴുവന്‍ പരിവര്‍ത്തിപ്പിക്കുക എന്നതായിരുന്നു ഓരോരുത്തരോടുമുള്ള അദ്ദേഹത്തിന്റെ കല്പന.
യേശുവിന്റെ മഹത്ത്വം, ക്രിസ്തുഅവസ്ഥ, ആര്‍ക്കും നിഷിദ്ധമല്ല എന്നാണ് ഇതിനര്‍ത്ഥം. ‘ക്രിസ്തുഅവസ്ഥ’ കാലാതീതമാണെന്നും നാം കണ്ടു. ഇതിനര്‍ത്ഥം, ‘ഞാന്‍ ആകുന്നു’ എന്ന ബോധോദയം ഏതു കാലഘട്ടത്തിലും ഏതു ദേശത്തും ആര്‍ക്കൊക്കെ ഉണ്ടായി ട്ടുണ്ടോ, അവരെല്ലാം പിതാവായ ദൈവത്തില്‍ വസിച്ചിട്ടുള്ളവരാണ്, ‘ക്രിസ്തുഅവസ്ഥ’ പ്രാപിച്ചിട്ടുള്ളവരാണ് എന്നത്രെ. ഈ ‘ക്രിസ്തുഅ വസ്ഥ’, കാല-ദേശവ്യത്യാസങ്ങളനുസ്സരിച്ച് വ്യത്യസ്ത സംജ്ഞക ളിലും ദൈവനാമങ്ങളിലും അറിയപ്പെട്ടാലും, അതെല്ലാം അടിസ്ഥാനപ രമായി ഒരേ ദൈവികാവസ്ഥതന്നെയാണ്. കാരണം, ഏതു നാമത്തില്‍ വ്യവഹരിക്കപ്പെട്ടാലും ദൈവം ഒന്നേയുള്ളൂ; ആത്മാവ് ഒന്നേയുള്ളൂ.
ഇങ്ങനെ, ദൈവപിതാവുമായി ഒന്നായിക്കഴിഞ്ഞവരെ, അതായത്, സ്വന്തം ദൈവികസത്തയില്‍, ഉണ്മയില്‍, എത്തിച്ചേര്‍ന്നവരെ, ആത്മാ വില്‍ തന്മയീഭവിച്ചവരെ തിരിച്ചറിയാന്‍, അവര്‍ ആത്മാവിന്റെ ഫല ങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടോ എന്നുമാത്രം നോക്കിയാല്‍ മതി യാകും. ഭസ്‌നേഹം, ആനന്ദം, സമാധാനം, കരുണ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം’ മുതലായ ആത്മാവിന്റെ ഫലങ്ങള്‍ പുറ പ്പെടുവിക്കുന്നവര്‍ ആരായിരുന്നാലും, അവര്‍ പിതാവായ ദൈവവു മായി താദാത്മ്യം പ്രാപിച്ചവരാണ്, നിത്യജീവനില്‍ വാസമുറപ്പിച്ചവ രാണ്, ക്രിസ്തുവിനു ലഭിച്ച അതേ മഹത്ത്വം ലഭ്യമായവരാണ്. ക്രിസ്തുവസിച്ച അതേ ആത്മാവിലാണ് അവരും പരമപിതാവുമായി ഐക്യപ്പെട്ടിരിക്കുന്നത് എന്നതിനാല്‍, ക്രിസ്തുവിന്റെ ആത്മാവുതന്നെയാണ് അവരിലും വാസമുറപ്പിച്ചിരിക്കുന്നത്. ഈ അര്‍ത്ഥതലത്തില്‍, അവരിനി ക്രിസ്തുനാമം കേട്ടിട്ടില്ലെങ്കിലും, ദൈവപ്രതീതി ഉണര്‍ത്തുന്ന മറ്റു നാമങ്ങളെയാണ് ഉപാസിക്കുന്നതെങ്കിലും, ക്രിസ്തുവിന്നുള്ളവരാണ്; ക്രിസ്തുവിന് എതിരായിട്ടുള്ളവരല്ല. ഭനമുക്കെതിരല്ലാത്തവര്‍ നമുക്കുള്ളവരാണ്’ (മര്‍ക്കോ. 9:40) എന്ന ക്രിസ്തുവചനത്തിന്റെ പൊരുളും അതുതന്നെ.
ഉപസംഹാരം: ഏതു മതത്തിന്റെയും ആത്യന്തികലക്ഷ്യം മനുഷ്യനെ ഈശ്വരനുമായി ഏകീഭാവത്തില്‍ എത്തിക്കുക എന്നതാണ്. ഈ ഏകീഭാവം ഉല്പാദിപ്പിക്കുന്ന മൂല്യങ്ങളും ഒന്നുതന്നെ. അതായത്, ഒരു മതവും ആദ്ധ്യാത്മികതലത്തില്‍ വ്യത്യസ്തമല്ല. വ്യത്യാസമുള്ളത്, പുരോഹിതരും വേദജ്ഞരും നിയമജ്ഞരും സാമൂഹികതലത്തില്‍ രൂപംകൊടുക്കുന്ന വിശ്വാസസംഹിതകളിലും ആചാരാനുഷ്ഠാനങ്ങളിലും ഘടനകളിലും മാത്രമാണ്. അവയുടെ പേരില്‍ മതങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും മത്സരിപ്പിക്കുകയും, മേധാവിത്വം അടിച്ചേല്‍പിച്ച് അവരെ അടിമകളാക്കുകയും ചെയ്യുമ്പോള്‍, ആദ്ധ്യാത്മികതലത്തിലും മൂല്യങ്ങളുടെ തലത്തിലും മതങ്ങള്‍ പുലര്‍ത്തുന്ന സാദൃശ്യങ്ങളെയാണ് എല്ലാ മതസ്ഥരും കാണാതെപോകുന്നത്. എല്ലാ മതനിയമങ്ങളുടെയും കാതലായ നീതി, കരുണ, വിശ്വാസം എന്നിവ ഇവിടെ അവഗണിക്കപ്പെടുകയാണ്. “നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നെങ്കില്‍, അതുകൊണ്ട്, നിങ്ങള്‍ എന്റെ ശിഷ്യന്മാരാണ് എന്ന് എല്ലാവരും മനസ്സിലാക്കും” (യോഹ. 13:35) എന്ന, ക്രിസ്തുശിഷ്യനാകാനുള്ള അദ്ദേഹത്തിന്റെ ലളിതമായ വ്യവ സ്ഥയും ഇവിടെ അവഗണിക്കപ്പെടുന്നു. സര്‍വ്വോപരി, എല്ലാ നിയമങ്ങ ളെയും പ്രവാചകപ്രേബാധനങ്ങളെയും കാച്ചിക്കുറുക്കി യേശു അവത രിപ്പിച്ച, “നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണആത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കുക; നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക” (മത്താ. 22:37,39) എന്ന പ്രഥമവും പ്രധാനവുമായ കല്പനകളും ഉപരിപ്ലവമതതീവ്രവാദ സമീപനത്തിലൂടെ ലംഘിക്കപ്പെടുകയാണ്.
ക്രിസ്തുവചസ്സുകളെ, അവ ഉച്ചരിക്കപ്പെട്ട അതേ ആദ്ധ്യാത്മികാരൂപിയില്‍ത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് വ്യാപകമാകേണ്ടത്

------------------------------------------------------------------------------------------------------------------------------------------

കടപ്പാട് : ജോര്‍ജ്  എന്‍  മൂലെചാലില്‍

ഒരു 'വലിയ' മെത്രാപ്പോലീത്താ ...



കഴിഞ്ഞ വര്‍ഷം, ഒരു പത്രത്തിന്റെ വിദ്യാഭ്യാസ സപ്ലിമെന്റില്‍ ഒരു വലിയ മെത്രാപ്പോലീത്തായും സ്‌കൂള്‍ കുട്ടികളും തമ്മിലുള്ള സംവാദമുണ്ടായിരുന്നു.

'' നിങ്ങള്‍ ചക്കക്കുരു കണ്ടിട്ടുണ്ടോ? ''

മെത്രാപ്പോലീത്ത ചോദിച്ചു.

'' ഉണ്ട്... ''

''നിങ്ങള്‍ അതു തുറന്നു നോക്കിയിട്ടുണ്ടോ?''

''ഉണ്ട്. ''

''എന്നിട്ടതിനുള്ളില്‍ എന്താ ഉള്ളത്? ''

ചിലര്‍ നിശ്ശബ്ദരായി. ചിലര്‍ പറഞ്ഞു, ഒന്നും ഇല്ല.

അപ്പോള്‍ മെത്രാപ്പോലീത്ത പറഞ്ഞു:

''ഒരു ചക്കക്കുരുവില്‍ ഒരു പ്ലാവും അതു നിറയെ ചക്കകളുമുണ്ട്. ''

അതുകേട്ട് കുട്ടികള്‍ ചിരിച്ചപ്പോള്‍ അദ്ദേഹം തുടര്‍ന്നു :

''ചക്കക്കുരുവില്‍ ഒരു പ്ലാവും നിറയെ ചക്കകളും കാണാനാവുന്നതാണ് വിദ്യാഭ്യാസം. അല്ലാതെ എഴുത്തും വായനയും പഠിച്ചതുകൊണ്ടു വിദ്യാഭ്യാസമാകില്ല.''

- അതു വായിച്ചതും ഒരു വണ്ടി പിടിച്ച് നേരെ തിരുവല്ലയില്‍ ആ മെത്രാപ്പോലീത്തയുടെ പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിക്കണമെന്നു തോന്നി. എല്ലാ മതങ്ങളിലും അദ്ദേഹത്തെപ്പോലെ ചില മേലധ്യക്ഷരുണ്ടായിരുന്നെങ്കില്‍ മലയാളികള്‍ ഇന്നനുഭവിക്കുന്ന ആത്മീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥയോ പാരിസ്ഥിതിക തകര്‍ച്ചയോ സ്വാശ്രയ കോളജ് പ്രതിസന്ധിയോ ഉണ്ടാകുമായിരുന്നില്ല. പക്ഷേ, എത്ര സങ്കടകരം, നമ്മുടെ നാട്ടില്‍ അദ്ദേഹത്തെപ്പോലെ അധികംപേരില്ല. സര്‍വശക്തനായ യഹോവ അദ്ദേഹത്തെപ്പോലെ അദ്ദേഹത്തെ മാത്രമേ സൃഷ്ടിച്ചുള്ളൂ - ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത.

പത്രപ്രവര്‍ത്തന ജീവിതകാലത്ത്, ഞാന്‍ വളരെയേറെ ഭയപ്പെട്ടിരുന്ന ചിലരുണ്ടായിരുന്നു. ഒന്ന്, നബി തിരുമേനി, രണ്ട്, ഓര്‍ത്തഡോക്‌സ് തിരുമേനി, മൂന്ന്, യാക്കോബായ തിരുമേനി, നാല്, ശ്രീനാരായണ ഗുരുദേവന്‍, അഞ്ച്, മാതാ അമൃതാനന്ദമയി, തുടര്‍ന്ന് സകലമാന ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്‍മാര്‍. വാര്‍ത്തയില്‍ ഇവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ വല്ല അക്ഷരത്തെറ്റോ വ്യാകരണപ്പിശകോ പിണഞ്ഞാല്‍ വിശ്വാസികള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയില്ല. നമ്മുടെ പണി പരണത്തിരിക്കും. അങ്ങനെയിരിക്കെയാണ്, രണ്ടായിരത്തിമൂന്നില്‍ ഒരു ദിവസം എന്റെ എഡിറ്റര്‍ എന്നെ വിളിച്ചത് :

''ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ മെത്രാഭിഷേക സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്. അദ്ദേഹത്തെ ചെന്നു കണ്ട് ഒരു ഇന്റര്‍വ്യൂ തയ്യാറാക്കണം. ''

സാറെനിക്കിട്ട് ഒരു പണി തന്നതാണെന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു. ഏതായാലും, തിരുവല്ലയിലേക്കു പുറപ്പെടുമ്പോള്‍ ഒരു അസൈന്‍മെന്റിനു പോകുമ്പോഴുള്ള ആവേശമൊന്നുമുണ്ടായില്ല. മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ തമാശകളെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും മെത്രാന്‍മാരുടെ നര്‍മബോധത്തെക്കുറിച്ചുള്ള ബോധ്യം കാരണം, അതൊക്കെ ഏതെങ്കിലും വിശ്വസ്ത പത്രപ്രവര്‍ത്തകന്‍ എഴുതിക്കൊടുത്ത പ്രസംഗങ്ങളാകാനാണു സാധ്യത എന്നു ഞാന്‍ സ്വയം നിരുല്‍സാഹപ്പെടുത്തി, വരാന്‍ പോകുന്ന ബോറന്‍ നിമിഷങ്ങള്‍ക്കു വേണ്ടി സ്വയം പാകപ്പെടുത്തി.

അരമനയില്‍ ഫോട്ടോഗ്രഫര്‍ റോക്കി ജോര്‍ജ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നേര്‍ത്ത കാവി നിറത്തിലുള്ള കുപ്പായവും കഴുത്തില്‍ വലിയ കുരിശും തലയില്‍ കറുത്ത ക്യാപ്പും ഒക്കെയായി തിരുമേനി സ്വീകരണമുറിയുടെ വാതില്‍ക്കലെത്തി. കാത്തുനിന്ന അച്ചന്‍മാരും മറ്റു പലരും റോക്കിയും അദ്ദേഹത്തിന്റെ കൈ മുത്തി. ഞാന്‍ വിട്ടു നിന്നു. അരമന, ബിഷപ്പ്- ആരാചാനുഷ്ഠാനങ്ങള്‍ വലിയ പിടിയില്ല. എന്നാ പേര്, ജോലിയില്‍ ചേര്‍ന്നിട്ട് എത്ര കൊല്ലമായി, റിപ്പോര്‍ട്ടറാണോ എഡിറ്ററാണോ, കല്യാണം കഴിച്ചതാണോ എന്നൊക്കെ തിരുമേനിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ പാടെ ഞാന്‍ കര്‍ത്തവ്യത്തിലേക്കു പ്രവേശിച്ച്, നാലാമത്തെയോ അഞ്ചാമത്തെയോ മിനിറ്റില്‍ വളരെ ആത്മവിശ്വാസത്തോടെയും കാര്യഗൗരവത്തോടെയും ചോദിച്ചു: ഇത്രയും തമാശ പറയുന്ന ബിഷപ്പുമാര്‍ വേറെയുണ്ടാവില്ല. എന്താണ് ഇതിന്റെ വിദ്യ?

വെളുത്ത താടിയും മീശയും സ്വര്‍ണഫ്രെയിമുള്ള കണ്ണടയും കറുത്ത ശിരോവസ്ത്രവും കാവി കുപ്പായവും വെളുത്ത അങ്കിയും വലിയ കുരിശുമായി കസേരയില്‍ നിറഞ്ഞിരുന്ന അദ്ദേഹം തുറന്നു ചിരിച്ചു കൊണ്ടു പറഞ്ഞു :

നമ്മളു പറയുന്നത് ആ സാഹചര്യത്തില്‍ പ്രസക്തമാകുമ്പോള്‍ ആളുകള്‍ക്കു മതിപ്പു തോന്നും. ഓരോരുത്തര്‍ക്കും കഴിവു വ്യത്യസ്തമായിരിക്കും. സമര്‍ഥന്‍മാരെല്ലാം ആഴമുള്ള ആശയങ്ങളാണ് എപ്പോഴും നോക്കുന്നത്. സാധാരണക്കാര്‍ക്ക് സാധാരണ ആശയം മതി. ഇപ്പത്തന്നെ, മീരായേ, എന്നെ പണ്ട് പോത്തന്‍ ജോസഫ് ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അക്കാര്യം ഞാന്‍ ഇപ്പോള്‍ പറഞ്ഞാല്‍ ആളുകളു ചോദിക്കും, പോത്തന്‍ ജോസഫോ അതാരാ? അങ്ങേരെ ഇപ്പഴാര്‍ക്കറിയാം? അതിനു പകരം ഞാന്‍ പറയും, എന്നെ കെ. ആര്‍. മീര ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അതു കേള്‍ക്കുമ്പം ആളുകള്‍ വിചാരിക്കും, ങ്ഹാഹാ, കെ. ആര്‍. മീരയൊക്കെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടോ, അപ്പോള്‍ ഇയാളാളു മോശക്കാരനല്ലല്ലോ...

-ജീവിതത്തില്‍ വീണ്ടും വീണ്ടും തിരിച്ചോടിച്ചെല്ലാനിഷ്ടപ്പെടുന്ന നിമിഷങ്ങളിലൊന്നാണത്. ഒരേ സമയം, മുമ്പിലിരിക്കുന്ന ഇളംതലമുറക്കാരിയെ കാരുണ്യത്തോടെ കൈകാര്യം ചെയ്യുകയും എടീ കൊച്ചേ, എന്നെ പോത്തന്‍ ജോസഫ് വരെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്; പോത്തന്‍ ജോസഫ് എവിടെ നീയെവിടെ; അത്രയും മഹാനായ പോത്തന്‍ ജോസഫിനെപ്പോലും ഇന്ന് ആളുകള്‍ ഓര്‍ക്കുന്നില്ല; പിന്നെ നിന്റെ കാര്യം പറയാനുണ്ടോ എന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ആ മറുപടിയുടെ ആഴവും ഗഹനതയും അത് അദ്ദേഹം അവതരിപ്പിച്ച രീതിയും അത്രയേറെ അസൂയാര്‍ഹമായിരുന്നു. കാണക്കാണെ, കേള്‍ക്കെക്കേള്‍ക്കെ, മുമ്പിലിരുന്ന വയോധികനായ ബിഷപ്പ് സംഭാഷണചതുരനായ പണ്ഡിതനായും തേജസ്വിയായ യോഗിയുമായി പരിണമിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ നര്‍മം കൊണ്ടും വിവേകം കൊണ്ടും അര്‍ഥപുഷ്ടി കൊണ്ടും പ്രകാശിച്ചു. യാത്ര പിരിയുമ്പോള്‍ ഞാന്‍ ആ കൈയില്‍ ഹൃദയപരമാര്‍ഥതയോടെ മുത്തി ഈഗോയുടെ ലേശംപോലുമില്ലാതെ അനുഗ്രഹം തേടി.

ആ സംഭാഷണത്തിലുടനീളം അദ്ദേഹം എന്നെ അമ്പരപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. ഞാന്‍ കാണുമ്പോള്‍ അദ്ദേഹത്തിന് എണ്‍പത്തിയഞ്ചു വയസ്സായിരുന്നു. ഇപ്പോള്‍ എട്ടുവര്‍ഷംകഴിഞ്ഞു. മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ ക്രിസോസ്റ്റം തിരുമേനിയെ ടെലിവിഷനില്‍ കാണുകയും പത്രത്തില്‍ വായിക്കുകയും ചെയ്തപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ ആ ചിരിയും വാക്കുകളും 'മിസ് ' ചെയ്തു. . ദൈവസൃഷ്ടികളില്‍ ചിലര്‍ അങ്ങനെയാണ്. അവര്‍ കണ്ടുമുട്ടുന്നവരില്‍ സ്‌നേഹവും സന്തോഷവും നിറയ്ക്കും. ഞാന്‍ അദ്ദേഹത്തിന്റെ ആത്മകഥയായ, തോമസ് കുരുവിള കേട്ടെഴുതിയ 'കഥയും പറയും കാലം' സംഘടിപ്പിച്ചു വായിച്ചു. മള്ളിയൂര്‍ നമ്പൂതിരിപ്പാടിനെക്കുറിച്ച് ക്രിസോസ്റ്റം തിരുമേനി ഒരു യോഗത്തില്‍ വച്ചു പ്രസംഗിച്ചത് ആ പുസ്തകത്തിലുണ്ടായിരുന്നു. വേദിയിലിരിക്കുന്ന മള്ളിയൂരിനെപ്പറ്റി അദ്ദേഹം പറഞ്ഞു : '' നമ്മള്‍ ഉടുത്തിരിക്കുന്നതിന്റെ നൂറിലൊന്നു തുണി പോലും മള്ളിയൂര്‍ ഉടുത്തിട്ടില്ല. നമുക്കു ജീവിതത്തില്‍ ഒത്തിരി മറയ്ക്കാനുണ്ട്. മള്ളിയൂരിന് ഒന്നും മറയ്ക്കാനില്ല.''

മാര്‍ത്തോമ്മാ സഭാധ്യക്ഷ സ്ഥാനത്തു നിന്നു വിരമിച്ചതിനുശേഷം സഭ പണികഴിപ്പിച്ചു നല്‍കിയ വസതിയിലാണ് ക്രിസോസ്റ്റം തിരുമേനി താമസിക്കുന്നത്. ആ വീട്ടിലിരുന്നാല്‍, ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്ന പമ്പാ മണല്‍പ്പരപ്പു കാണാം. പമ്പയാറിന്റെ തീരത്തുതന്നെയാണ് അദ്ദേഹത്തിന്റെ പിതാമഹന്‍മാരും ജീവിച്ചിരുന്നത്. കല്ലൂപ്പാറ പ്രദേശത്ത് അടങ്ങപ്പുറത്ത് കലമണ്ണില്‍ ചാക്കോ ഈപ്പന്‍ കര്‍ഷകനായിരുന്നു. 1882ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പമ്പയാറും മണിമലയാറും കരകവിഞ്ഞൊഴുകി. കല്ലൂപ്പാറ നിന്ന് മാരാമണ്ണിനു സമീപമുള്ള വട്ടക്കോട്ടായിലേക്ക് ചാക്കോ ഈപ്പനും കുടുംബവും താമസം മാറി. ചാക്കോ ഈപ്പനു കെ. ഇ. ജേക്കബ്, കൊച്ചു കോശി, കെ.ഇ. ഉമ്മന്‍ എന്നിങ്ങനെ മൂന്നു പുത്രന്‍മാരുണ്ടായി. കെ.ഇ. ജേക്കബ് പുരോഹിതനായി. ചാക്കോ ഈപ്പന്റെ ഏറ്റവും ഇളയ മകന്‍ കെ.ഇ. ഉമ്മന്‍. ബി.എ. പാസ്സായതിനുശേഷം, അല്‍മായ ശുശ്രൂഷകനായി പൗരോഹിത്യ ജീവിതം ആരംഭിച്ചു. 1901ല്‍ കെ.ഇ. ഉമ്മന്‍ കാര്‍ത്തികപ്പള്ളി കളയ്ക്കാട്ട് വടക്കേ വീട്ടില്‍ ശോശാമ്മയെ വിവാഹം കഴിച്ചു. ഇ.എസ്. ഉമ്മന്‍ ( ജോണി), ഫിലിപ്പ് ഉമ്മന്‍ ( ധര്‍മിഷ്ഠന്‍ ), ജേക്കബ് ഉമ്മന്‍ ( തമ്പി) മേരി ( തങ്കമ്മ), സൂസി എന്നീ സന്താനങ്ങള്‍ പിറന്നു. അഞ്ചുമക്കളില്‍ രണ്ടാമനായിരുന്ന ധര്‍മിഷ്ഠന്‍ എന്ന ഫിലിപ്പ് ഉമ്മന്‍ 1944 ജനുവരി ഒന്നിനു ശെമ്മാശനായി. ജൂണ്‍ മൂന്നിന് അച്ചന്‍ പട്ടം സ്വീകരിച്ചു. 1953 മേയ് 21-ന് റമ്പാനായും മേയ് 23-ന് തിരുവല്ലയില്‍ വച്ച് എപ്പിസ്‌കോപ്പയായും 1978 മേയ് 28-ന് സഫ്രഗന്‍ മെത്രാപ്പോലീത്താ ആയും അഭിഷിക്തനായി. 1999ല്‍ അലക്‌സാണ്ടര്‍ മാര്‍ തോമാ മെത്രാപ്പോലീത്താ അനാരോഗ്യം നിമിത്തം സ്ഥാനം ഉപേക്ഷിച്ചപ്പോള്‍ തല്‍സ്ഥാനത്ത് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ചുമതലയേറ്റു. 2007 ഓഗസ്റ്റ് ഇരുപത്തെട്ടിന് അദ്ദേഹം മെത്രാപ്പോലീത്താ സ്ഥാനം രാജി വച്ച് പിന്‍ഗാമിക്കു വഴിയൊരുക്കി, മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്തയും ചിരിയുടെ മെത്രാപ്പോലീത്തയും ആയി തുടര്‍ന്നു.

മറ്റു ബിഷപ്പുമാരില്‍നിന്ന് മാര്‍ ക്രിസോസ്റ്റത്തെ വ്യതിരിക്തനാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഒന്ന്, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ സഭയ്ക്കുള്ളിലോ ഒതുങ്ങുന്നില്ല. അദ്ദേഹത്തിന്റെ സഭ ഈ പ്രപഞ്ചം മുഴുവനാണ്. പ്രകൃതി മുഴുവന്‍ അദ്ദേഹത്തിന്റെ ഇടവകയില്‍ പെടുന്നു. മരങ്ങളെയും പുഴകളെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് അദ്ദേഹം വ്യാകുലപ്പെടുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍ പരുഷമായ ഒരുതരം സത്യസന്ധതയുണ്ട്. അദ്ദേഹത്തിനു ജാഡകളില്ല, കാപട്യങ്ങളില്ല. നാട്ടിന്‍പുറത്തെ ചാക്കോ എന്ന ചെറുകിട മോഷ്ടാവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതു കേള്‍ക്കുക:

'' ചാക്കോ ഇടയ്‌ക്കൊക്കെ ഞങ്ങളുടെ വീട്ടില്‍ വരും. അപ്പോള്‍ എന്റെ അമ്മച്ചി ചാക്കോയോടു പറയും, 'എടാ, ചാക്കോ നീ ഇവിടെ ഇരിക്കുന്ന പാത്രമൊന്നും എടുത്തേക്കരുത്. എനിക്ക് അതൊക്കെ ആവശ്യമുള്ളതാ'.

'അതു പിന്നെ എനിക്കറിയത്തില്ലിയോ കൊച്ചമ്മേ. ഞാനിവിടെ നിന്നു മോഷ്ടിക്കുവോ? '

ചാക്കോ വളരെ ബഹുമാനത്തോടെ മറുപടി പറയും. ഞാന്‍ പറഞ്ഞു വരുന്നത്, ചാക്കോ ഒരു മോഷ്ടാവായിരുന്നെങ്കിലും ആ സമൂഹം മോഷ്ടാവിനെയും സഹജീവി സ്‌നേഹത്തോടെ പരിഗണിച്ചിരുന്നുവെന്നുള്ളതാണ്. ജീവിതസാഹചര്യം കൊണ്ടു കള്ളന്‍മാരും തടവുപുള്ളികളുമായ ധാരാളം ആളുകളുണ്ട്. ആ പരിഗണന നല്‍കി അവരെ ഉള്‍ക്കൊള്ളുവാന്‍ നമ്മള്‍ തയ്യാറാകാറുണ്ടോ?

ബിഷപ്പായതിനുശേഷം ഞാനൊരു ജയില്‍ സന്ദര്‍ശനം നടത്തി. ജയിലില്‍ കിടക്കുന്ന തടവുപുള്ളികളെ കാണാന്‍ പോയതാണ്. അവരുമായി കുറേ സമയം സംസാരിച്ചു. ഞാന്‍ അവരോടു പറഞ്ഞു : ഞാനും നിങ്ങളും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ. നിങ്ങള്‍ വെറും പാവങ്ങളാണ്. നിങ്ങള്‍ക്കു കക്കാന്‍ മാത്രമേ അറിയൂ. എന്നെപ്പോലെയുള്ളവര്‍ കക്കാനും നില്‍ക്കാനും പഠിച്ചവരാണ്. നിങ്ങള്‍ക്ക് ആ സൂത്രം അറിയില്ല. അതുകൊണ്ട് നിങ്ങള്‍ അകത്തു കിടക്കുന്നു. ഞങ്ങള്‍ പുറത്തുകൂടി വിലസി നടക്കുന്നു.''

ആലുവ യു.സി. കോളജിലായിരുന്നു മാര്‍ ക്രിസോസ്റ്റത്തിന്റെ ബിരുദ പഠനം. കുറ്റിപ്പുഴ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മലയാളം പ്രഫസറായിരുന്നു. സി.ജെ. തോമസ് അദ്ദേഹത്തിന്റെ ക്ലാസ് മേറ്റും ഹോസ്റ്റല്‍ മേറ്റും ആയിരുന്നു. യു.സി കോളജ് ഹോസ്റ്റലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു :

'' ഹോസ്റ്റലിലെ മുറി ഒഴിയുന്നതിനു മുമ്പ് ഒരു ജോലി കൂടി നിര്‍വഹിക്കാനുണ്ടായിരുന്നു. അതും പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഹോസ്റ്റലിനോടു വിട പറഞ്ഞത്. ഹോസ്റ്റലിന്റെ ഉത്തരത്തില്‍ ഞങ്ങളുടെ പേരെഴുതി വയ്ക്കുക. അതൊരു മുന്‍ പതിവാണ്.

... പിന്നീട് ബിഷപ്പായതിനുശേഷം, കോളജിന്റെ വക സ്വീകരണത്തിന് എന്നെ ക്ഷണിച്ചു. എല്ലാവരും അനുമോദന പ്രസംഗങ്ങള്‍ ഒക്കെ നടത്തി എന്നെ സന്തോഷിപ്പിച്ചു. ഞാനായിട്ട് ഒട്ടും കുറയ്ക്കരുതല്ലോ. ഞാനും പ്രസംഗിച്ചു.

'' നമ്മള്‍ ജീവിക്കുന്ന ലോകം മറ്റുള്ളവര്‍ക്കു കൂടി ജീവിക്കാനുള്ളതാണ്. ഇന്നു പലര്‍ക്കും ആ ചിന്തയില്ല. മറ്റുള്ളവരുടെ ഇടം അപഹരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. നിങ്ങള്‍ അപ്രകാരം ചെയ്യരുത്. '' മറുപടി പ്രസംഗത്തിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു.

സമ്മേളനം വളരെ ഭംഗിയായി പര്യവസാനിച്ചു. ഹാളിനു പുറത്തേക്കിറങ്ങിയപ്പോള്‍ അവിടെ മൂന്നാലു കുട്ടികള്‍ എന്നെ കാത്തു നില്‍ക്കുന്നതു കണ്ടു. ഞാന്‍ അവരുമായി കുശലപ്രശ്‌നങ്ങള്‍ നടത്തി. ഹോസ്റ്റലില്‍ ഞങ്ങള്‍ താമസിച്ചിരുന്ന മുറിയുടെ ഇപ്പോഴത്തെ അവകാശികളാണവര്‍. അവര്‍ വളരെ സ്‌നേഹപൂര്‍വം എന്നെ ആ പഴയ മുറിയിലേക്കു ക്ഷണിച്ചു. പഴയ കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമുക്കു വളരെ പ്രിയപ്പെട്ടതാണല്ലോ. ഞാനും സന്തോഷപൂര്‍വം അവരോടൊപ്പം അവര്‍ താമസിക്കുന്ന മുറിയിലേക്കു ചെന്നു. കുറച്ചു സമയം അവിടെ ചെലവഴിച്ചു. യാത്ര പറയാനൊരുങ്ങിയപ്പോള്‍ അവരില്‍ ഒരുവന്‍ ഉത്തരത്തിലേക്കു ചൂണ്ടി. എന്നിട്ട് എന്നോടു ചോദിച്ചു,

'' അതിലേതാ തിരുമേനിയുടെ പേര്? ''

ഞാന്‍ കൗതുകത്തോടെ അവിടേക്കു നോക്കി. അദ്ഭുതപ്പെട്ടു പോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ എഴുതിവച്ച പേരുകള്‍ അവിടെ മായാതെ കിടപ്പുണ്ട്. മറ്റാരും ഇനി ഇവിടെ എഴുതേണ്ടെന്ന വാശിയില്‍ ഞങ്ങളുടെ പേരുകള്‍ ഉത്തരത്തില്‍ നിറഞ്ഞു കിടക്കുന്നു. ഞാന്‍ മുഖത്തെ നാണക്കേടു മറച്ചു കൊണ്ട് എന്റെ പേരു ചൂണ്ടിക്കാണിച്ചു. ആ കൊച്ചന്‍ തുടര്‍ന്നു :

''തിരുമേനീ, ഇവിടെ അവിടെ ആരുടെയെങ്കിലും പേരെഴുതാന്‍ ഇടമുണ്ടോ? ''

ഞാന്‍ മുകളിലേക്കു നോക്കി. ശരിയാണ്. അല്‍പം പോലും ഇടം ബാക്കിയില്ല. അപ്പോഴാണ് അവന്റെ ചോദ്യത്തിന്റെ മുന എനിക്കു മനസ്സിലായത്. ''

ജൊലാര്‍പെട്ടില്‍ ചുമട്ടുതൊഴിലാളികള്‍ക്കിടയില്‍ ചുമട്ടു തൊഴിലെടുത്തു ജീവിച്ചു. പിന്നീട് കാര്‍വാറില്‍ എത്തിയപ്പോള്‍ മുക്കവരോടൊപ്പം കടലില്‍ പോയി. അന്നത്തെ ഒരു അനുഭവം ഇങ്ങനെ :

'' കാര്‍വാറിലെ മുക്കുവരോടൊപ്പം ധാരാളം അവസരങ്ങളില്‍ കടലില്‍ വലയിറക്കുവാന്‍ പോയിട്ടുണ്ട്. ഒരു പകല്‍ മുഴുവന്‍ യാത്ര ചെയ്താലേ നടുക്കടലില്‍ എത്തുകയുള്ളൂ. ഒരു യാത്ര പ്രത്യേകം ഓര്‍മിക്കുന്നു. മീന്‍ പിടിക്കാന്‍ പോകുന്ന ആളുകളോടൊപ്പം വള്ളത്തിലായിരുന്നു അന്നത്തെ യാത്ര. വള്ളത്തിലിരുന്നു നോക്കുമ്പോഴുണ്ട്, അയലയുടെ ഒരു വലിയ കൂട്ടം ഒരേക്കറോളം വിസ്തൃതിയില്‍ വെള്ളത്തിനു മുകളിലേക്കു പൊങ്ങി വരുന്നത് കണ്ടു. അവര്‍ ആ മല്‍സ്യത്തെ ബാങ്കട എന്നാണു വിളിക്കുന്നത്. അത്രയും മല്‍സ്യത്തെ പിടിക്കാനുള്ള വല അവരുടെ കയ്യിലില്ലായിരുന്നു. അതുകൊണ്ട് ആ മല്‍സ്യക്കൂട്ടത്തിനു മുകളിലൂടെ തുഴയാന്‍ ഞാന്‍ അവരോടു പറഞ്ഞു. എന്നാല്‍ അവര്‍ അതു സമ്മതിച്ചില്ല. അവരുടെ നേതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ' മീന്‍പിടിത്തം ദൈവം ഞങ്ങള്‍ക്കു തന്ന അനുഗ്രഹമാണ്.

അതിനാല്‍ മല്‍സ്യങ്ങളെ ബഹുമാനിക്കാന്‍ മറക്കരുത്. ' ആ മനുഷ്യന്റെ നീതിപൂര്‍വകമായ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി... ഞാന്‍ അവരെ ദൈവത്തെപ്പറ്റി പഠിപ്പിക്കാന്‍ പോയി. എന്നാല്‍ അവരെന്നെ ദൈവമെന്താണെന്നും ദൈവസൃഷ്ടിയുടെ മഹത്വമെന്താണെന്നും പഠിപ്പിച്ചു.ഞാന്‍ അവരെ പഠിപ്പിച്ചതിനേക്കാള്‍ വലിയ പാഠങ്ങളാണ് അവര്‍ എന്നെ പഠിപ്പിച്ചത്. ഞാന്‍ അവരെയും അവര്‍ എന്നെയും പഠിപ്പിക്കുമ്പോഴാണ് അതു സുവിശേഷമാകുന്നത്. സുവിശേഷം വണ്‍വേ പ്രോസസ് അല്ല. ദൈവത്തെ നമ്മുടെ പോക്കറ്റില്‍നിന്നെടുത്തു മറ്റൊരാള്‍ക്കു കൊടുക്കുന്നതല്ല സുവിശേഷം. സ്‌നേഹത്തിന്റെയും കരുണയുടെയും കൊടുക്കല്‍ വാങ്ങലാണത്. ''

- ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ അദ്ദേഹത്തിന്റെ സദൃശ കഥകള്‍ക്ക് അവസാനമില്ല. വെട്ടിനിരത്തലിനോടു യോജിപ്പില്ല, പക്ഷേ വയല്‍ നികത്തരുതെന്നാണ് എന്റെ അഭിപ്രായമെന്നും മരം വെട്ടുന്നവര്‍ മരമണ്ടന്‍മാരാണെന്നും ഒക്കെ പറയാന്‍ ഈ ഒരു മതമേലധ്യക്ഷന്‍ മാത്രമേ മുതിര്‍ന്നിട്ടുള്ളൂ. ഒരു 'കൂള്‍' സത്യസന്ധതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ ഓരോ ഉത്തരവും ഓരോ ഫലിതവും, അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍, ഓരോ ചക്കക്കുരു പോലെയായിരുന്നു എന്ന് ഇന്നറിയുന്നു. ഓരോന്നിലും നിറയെ ചക്കകള്‍ കായ്ച്ചു നില്‍ക്കുന്ന പ്ലാവുകളുണ്ടായിരുന്നു.

അന്നത്തെ അദ്ദേഹത്തിന്റെ ഉത്തരങ്ങളിലൊന്ന് ഓര്‍ക്കുന്തോറും എന്നെ ചിരിപ്പിക്കുന്നു. അങ്ങനെയൊരുത്തരം പറയാന്‍ ഈ ലോകത്ത് ഈ വലിയ മെത്രാപ്പോലീത്താ മാത്രമേയുള്ളൂ :


മാര്‍ത്തോമ്മാ സഭയില്‍ വൈദികര്‍ക്ക് വിവാഹത്തിനു വിലക്കില്ലല്ലോ. തിരുമേനി വിവാഹം കഴിക്കാതിരുന്നതെന്തു കൊണ്ടാണ്?

ഉത്തരം : എന്റെ മീരായേ, എനിക്കു വയസ്സ് എണ്‍പത്തിയഞ്ചായി. ഇതുവരെ കിട്ടാത്ത ഒരു സുഖവും ഇനി വിവാഹം കഴിച്ചാല്‍ കിട്ടുകേല !

-----

രണ്ടായിരത്തിമൂന്നില്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവുമായി ഞാന്‍ നടത്തിയ അഭിമുഖസംഭാഷണത്തില്‍നിന്ന്. ഇതിന്റെ ചില ഭാഗങ്ങള്‍ മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ചിരുന്നു :
----

മെത്രാഭിഷേക സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍ ബിഷപ്പെന്ന നിലയില്‍ അങ്ങയ്ക്ക് ഏറ്റവും സംതൃപ്തി തോന്നിയ സന്ദര്‍ഭമേത്?

അതിന്റെ ഉത്തരം എനിക്കറിയാന്‍ വയ്യ. ഒരു കാര്യം ഞാന്‍ പറയാം. മാര്‍ത്തോമ്മാസഭയില്‍ ഒരു മിനിസ്റ്റര്‍ ആയതില്‍ ഒരു നിമിഷം പോലും ഞാന്‍ നിരാശപ്പെട്ടി്ട്ടില്ല.

സഭാനേതൃത്വവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലേ?

പ്രശ്‌നങ്ങള്‍ എന്റേതു മാത്രമായിരുന്നില്ലല്ലോ. എനിക്കു മുമ്പിരുന്ന ബിഷപ്പുമാരൊക്കെ എന്നെ സഹായിച്ചു. പ്രശ്‌നങ്ങള്‍ അവര്‍ ഏറ്റെടുത്തു. ഇപ്പോഴുള്ള ചെറുപ്പക്കാരായ ബിഷപ്പുമാരും അങ്ങനെ ചെയ്യുന്നു - ഈ വയസ്സന്‍ ബിഷപ്പിന് ഒരു കുഴപ്പം പറ്റരുതെന്ന് അവര്‍ക്കുമുണ്ട്. പിന്നെ എന്റെ ജനങ്ങള്‍ എപ്പോഴും എന്നെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ വഴക്കിട്ടാലും അതു പിണക്കത്തില്‍ അവസാനിക്കാറില്ല.

തിരിഞ്ഞു നോക്കുമ്പോള്‍ അങ്ങയുടെ കാലത്ത് സഭയ്ക്കു വന്ന മാറ്റങ്ങളെപ്പറ്റി?

ഞാനൊരു ബിഷപ്പായപ്പോള്‍ സഭ ഇത്ര വിശാലമായിരുന്നില്ല. ഇന്ന് ഞാനൊരു ലോക പൗരനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭയുണ്ട്. പിന്നെ നാട്ടിന്‍പുറത്തുകാരനാണു ഞാന്‍. ആ മനസ്സാണ് ഇന്നും എനിക്കുള്ളത്.

നാട്ടിന്‍പുറത്തുനിന്നു വിശാലമായ ലോകത്തിന്റെ കാപട്യങ്ങളിലേക്കു വന്നപ്പോള്‍ ?

കാപട്യത്തെ കാപട്യമായി കാണുമ്പോള്‍ പിന്നെ പ്രശ്‌നമില്ല. ഞാനിങ്ങനെയാണ്.. പിന്നെ ലോകം മുഴുവന്‍ ഇങ്ങനെയായതില്‍ വിഷമിക്കാനുണ്ടോ? ഞാന്‍ ജനിച്ചപ്പോള്‍ മുതലേ വളരെ സാത്വികനൊന്നും (പയസ്) ആയിരുന്നില്ല. അതിനൊരു കഥയുണ്ട്. ഞാന്‍ കോളജില്‍നിന്നു വോളിബോള്‍ ടൂര്‍ണമെന്റ് കളിക്കാന്‍ മദ്രാസില്‍ പോയി. മദ്രാസ് യൂണിവേഴ്‌സിറ്റിയിലാണ് അന്നു ഞങ്ങളുടെ ആലുവ യു.സി. കോളജ്. ഞങ്ങള്‍ തോറ്റു. അന്നു കളി കഴിഞ്ഞു തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും ചായ തന്നു. സ്‌പെന്‍സര്‍ കമ്പനിക്കാരുടെ വെള്ളിസ്പൂണും കപ്പുമായിരുന്നു ചായയ്ക്ക് . ഞങ്ങളില്‍ പലരും മൂന്നുനാലു സ്പൂണ്‍ മോഷ്ടിച്ചു പോക്കറ്റിലിട്ടു. പക്‌ഷേ ഇവിടെ വന്നപ്പോള്‍ - ഞങ്ങള്‍ക്കെന്തിനാണു സ്പൂണ്‍? ലേഹ്യം കഴിക്കുന്നില്ല. മെസ്സില്‍ സ്പൂണുണ്ട്. മോഷണത്തിന്റെ സുഖത്തിനുവേണ്ടി മാത്രം മോഷ്ടിച്ചു. പലരും അതാണു ചെയ്യുന്നത്. അതെനിക്കു മനസ്സിലാകും.

ചെറുപ്പത്തില്‍ വോളിബോള്‍ കളിക്കാരനായിരുന്നോ?

ചെറുപ്പത്തില്‍ അധികവും വോളിബോള്‍, ബാഡ്മിന്റന്‍, ബാസ്‌കറ്റ്‌ബോള്‍.. - പിന്നെ ഫുട്‌ബോളും കളിക്കുമായിരുന്നു. അന്നു കോളജ് ടീമിലൊക്കെ അംഗമായിരുന്നു.

സഭയുടെ നേതൃത്വത്തില്‍ വന്നപ്പോള്‍ ഈ കളികള്‍ പ്രയോജനപ്പെട്ടെന്നു തോന്നാറുണ്ടോ?

കളിയൊന്നുമില്ല.എന്നാലും കയ്യിലിരിക്കുന്ന പന്തുകൊണ്ട് അവിടെയിടാനുള്ള പണിയൊക്കെ അറിയാം. നമ്മുടെ പന്തു പിടിച്ചു പറിക്കാന്‍ വരുന്നവനെ വെട്ടിക്കാനും അറിയാം.

ഉദാഹരണത്തിന്?

എല്ലാവരും എന്നെ വഹിക്കാനല്ലേ നോക്കുന്നത്? അതല്ലേ 'ഇടവഹ' ജനങ്ങളെന്നു പറയുന്നത്? അങ്ങനെ മന:പൂര്‍വം ആരെയും കളിപ്പിക്കുന്നില്ല. കളിപ്പിക്കുന്നതു നല്ലതല്ല. പക്ഷേ, ഞാനെപ്പോഴും പറയും, എന്റെ കയ്യില്‍ ഇങ്ങനെ ചില സൂത്രങ്ങളുണ്ട്. എന്നെ കാണാന്‍ ആളു വരുമ്പോള്‍ ഞാന്‍ ചില ചോദ്യങ്ങളൊക്കെ ചോദിക്കും. ഇയാള് എങ്ങനെയുള്ള ഒരുത്തനാണെന്ന് എനിക്കു പെട്ടെന്നു മനസ്സിലാകും. എനിക്കറിയാവുന്ന കാര്യങ്ങളെപ്പറ്റി എന്നോടു കള്ളം പറയുന്നവരുണ്ട്.

ഒപ്പം പഠിച്ചവരില്‍ ഏറെ പ്രശസ്തരുണ്ടായിരുന്നല്ലോ?

ഞാനൊരു ഗ്രാമവാസിയായതു കൊണ്ട് വലിയ പേരെടുത്തവരൊന്നും എന്റെ കൂടെ പഠിച്ചിട്ടില്ല. പിന്നെ ആലുവ യു.സി. കോളജില്‍ വരുമ്പോള്‍ എന്റെ സീനിയറായി പഠിച്ചതാണ് എം.ഒ. മത്തായി, മന്‍മഥന്‍നായര്‍, കെ. ഐ. ജോര്‍ജ് ( ഊട്ടിയിലെ ലവ്‌ഡെയില്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍), പിന്നെ ജൂനിയറായി സി.എം. സ്റ്റീഫന്‍, പി. സി. അലക്‌സാണ്ടര്‍ എന്നിവരൊക്കെ. എം.ണുഒ. മത്തായിയെ എനിക്കു നേരത്തെ അറിയാം. മന്‍മഥന്‍സാറു വളരെ സ്‌നേഹമുള്ളയാളാണ്. കെ. ഐ. ജോര്‍ജിനോട് നല്ല ബന്ധമുണ്ട്. മറ്റുള്ളവരൊക്കെ ജൂനിയര്‍ സ്റ്റുഡന്റ്‌സല്ലേ?

ഇത്രയേറെ തമാശ പറയുന്ന വേറെ ബിഷപ്പുമാര്‍ ഉണ്ടാവില്ല. എന്താണ് ഇതിന്റെ വിദ്യ?

നമ്മളു പറയുന്നത് ആ സാഹചര്യത്തില്‍ പ്രസക്തമാകുമ്പോള്‍ ആളുകള്‍ക്കു മതിപ്പു തോന്നും. ഓരോരുത്തര്‍ക്കും കഴിവു വ്യത്യസ്തമായിരിക്കും. വളരെ സമര്‍ഥന്‍മാരെല്ലാം ആഴമുള്ള ആശയങ്ങളാണ് എപ്പോഴും നോക്കുന്നത്. സാധാരണക്കാര്‍ക്ക് സാധാരണ ആശയം മതി. നമ്മുടെ മനസ്സില്‍വളരെ കാര്യമായി വച്ചുകൊണ്ടിരിക്കുന്നത് വലുതായിട്ടു പറയുമ്പോള്‍ത്തന്നെ അതു തമാശയായി തോന്നും. ദൈവം എ ന്നോടു പറഞ്ഞു എന്നു പറയുമ്പോള്‍ ആളുകള്‍ വിചാരിക്കും, ഇയാളാരാ വല്യ പുള്ളിയോ, ദൈവം ഇയാളോടു പറയാന്‍!. ഒരാള്‍ എന്നോടു വന്നു പറഞ്ഞു, ഏഴു വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്. മക്കളില്ല. തിരുമേനി എനിക്കുവേണ്ടി പ്രാര്‍ഥിക്കണം. ഞാന്‍ ചോദിച്ചു, അതിനെന്നാ പറ്റി? ഞാനെത്രയോ വര്‍ഷമായി മക്കളില്ലാതെ ജീവിക്കുന്നു . എന്നിട്ട് എനിക്ക് എന്നാ കുഴപ്പം പറ്റി? പിന്നെ നീ വിഷമിക്കണ്ട. ഞാന്‍ പ്രാര്‍ഥിക്കാം. ഇവന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി മക്കളില്ലാതെ സുഖമായി ജീവിക്കുന്നു. ഈ ജീവിതത്തിന് ഒരനര്‍ഥവും വരാതെ നോക്കിക്കോള്ളണേ. ഇതു കേട്ട് അവന്റെ ഭാര്യ വല്ലാതെ ദു:ഖിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു. നീ കരയണ്ട. ഈ തിരുമേനി നമുക്കുവേണ്ടി പ്രാര്‍ഥിക്കും. പക്ഷേ, ഇങ്ങനെ പറഞ്ഞിട്ടേ പ്രാര്‍ഥിക്കൂ. ഞാന്‍ പറഞ്ഞത്, നിന്റെ ഇല്ലായ്മയില്‍ സന്തോഷിക്കാന്‍ നീ പഠിക്കണമെന്നാണ്. എന്നെയൊരുത്തന്‍ ഒരിക്കല്‍ പറ്റിച്ചു. ഞാനെപ്പോഴും വരുന്നവരുടെ എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നു സംസാരിക്കും. ഇയാളു വന്ന് എതിര്‍കക്ഷിയാണ് അയാളെന്നു ഭാവിച്ച് സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, എല്ലാ കാര്യവും എനിക്കു മനസ്സിലായി, കാര്യമായ നടപടിയെടുക്കും. അതാണ് അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. എന്റെ കുഴിയില്‍ ഞാന്‍ തന്നെ ചാടി.

ഗഹനമായ കാര്യങ്ങള്‍ ഇങ്ങനെ നര്‍മത്തിലൂടെ അവതരിപ്പിക്കുന്നതിന് ആദ്യകാലത്ത് എതിര്‍പ്പുണ്ടായിട്ടുണ്ടോ?

രണ്ടുമുണ്ട്. ആദ്യ കാലത്ത് ഇതിനോടൊക്കെ എതിരുള്ള ഒത്തിരിപ്പേരുണ്ടായിരുന്നു. ഭക്തിയെന്നു പറഞ്ഞാല്‍ ഒരു ചിട്ടയുണ്ട്. ചിരിക്കാന്‍ പാടില്ല. മോഷ്ടിക്കാന്‍ പോകുന്നതിനെക്കുറിച്ചൊന്നും പറയാന്‍ പാടില്ല. അങ്ങനെ. അതായത്, നമ്മളു പ്രസംഗിക്കാന്‍ ചെന്നാല്‍ അതവസാനിക്കുമ്പോള്‍ എണ്‍പതുശതമാനം പേരും ഉറങ്ങണം. അതാണു ഭക്തിയുടെ ലക്ഷണം. ചിലരൊക്കെ പറയും, ഞാന്‍ പ്രസംഗിക്കുമ്പോള്‍ നിങ്ങള്‍ പ്രാര്‍ഥനയോടെ കേട്ടിരിക്കണം. ഞാന്‍ പറയും, ഞാന്‍ പ്രസംഗിക്കുമ്പോള്‍ നിങ്ങള്‍ കേള്‍ക്കണം. അതു കഴിഞ്ഞേച്ചു പ്രാര്‍ഥിക്കണം. കാരണം, പ്രാര്‍ഥിക്കുകേം കേള്‍ക്കുകേം കൂടി ഒന്നിച്ചു ചെയ്യാന്‍ നിങ്ങളില്‍ പലര്‍ക്കും സാധിച്ചെന്നു വരികേല. ക്ലാസില്‍ പ്രാര്‍ഥനയോടെയിരുന്നാല്‍ പരീക്ഷ വരുമ്പോള്‍ തോറ്റുപോകും.

പള്ളി വികാരിയായിരുന്ന കാലത്തും ജനത്തെ പിടിച്ചിരുത്താന്‍ അങ്ങ് ഈ തന്ത്രം പരീക്ഷിച്ചിട്ടുണ്ടോ?

ഇതൊരു തന്ത്രമൊന്നുമല്ല. നമ്മളെന്തു പറഞ്ഞാലും അവരു കേട്ടുകൊണ്ടിരിക്കണം എന്നാണ് നമ്മുടെ ആഗ്രഹം. എന്നെ ആളുകള്‍ ചോദ്യം ചെയ്യുന്നത് എനിക്കിഷ്ടമാണ്. കാരണം അങ്ങനെയാണ് എനിക്കു കാര്യങ്ങള്‍ മനസ്സിലാകുന്നത്. ഒരിക്കല്‍ ഒരു കോളജില്‍ പരിപാടിക്കു ചെന്നു. ഞാനവിടെ മുടിയനായ പുത്രന്റെ കഥ പറഞ്ഞു. ( പിതാവിന്റെ കയ്യില്‍നിന്ന് ഓഹരിവാങ്ങിപ്പോയ മകന്‍ പണം ധൂര്‍ത്തടിച്ച് ശേഷം പശ്ചാത്താപത്തോടെ മടങ്ങിവന്നപ്പോള്‍ പിതാവ് അവനെ ഹൃദയപൂര്‍വം സ്വീകരിച്ചു വിരുന്നൊരുക്കിയ കഥ) അന്ന് ഒരു കുട്ടി എന്നോടു ചോദിച്ചു, ഈ മുടിയനായ പുത്രന്റെ അപ്പന്‍ സ്‌നേഹമുള്ളവനായിരുന്നോ? ഞാന്‍ പറഞ്ഞു, അതെ. എന്നാല്‍ എനിക്കൊരു സംശയമുണ്ട്, ആ കുട്ടി പറഞ്ഞു, അത്ര സ്‌നേഹമുള്ളവനായിരുന്നെങ്കില്‍ ഈ പുത്രനെ അന്വേഷിച്ചു പോകുമായിരുന്നില്ലേ? അങ്ങേര്‍ക്കു പോകാന്‍ വയസ്സായെന്നു വിചാരിച്ചാല്‍ത്തന്നെ, ആ വീട്ടില്‍ എത്രയോ ജോലിക്കാരുണ്ട്. അവരെ വിട്ട് അന്വേഷിക്കുമായിരുന്നില്ലേ? എനിക്ക് ആ ചോദ്യത്തിന്റെ ഉത്തരം അറിയുമായിരുന്നില്ല. ആ രീതിയില്‍ ഞാനതുവരെ ചിന്തിച്ചിരുന്നില്ല. ഞാന്‍ ബിഷപ്പായതു മൂന്നുമാസം മുമ്പുമാത്രം. എനിക്ക് എല്ലാ ചോദ്യത്തിന്റെയും ഉത്തരം അറിയാമെന്നൊക്കെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നൊക്കെ മനസ്സിലുണ്ട്. ഈ കൊച്ചു പെണ്‍കുട്ടി എന്നെ തോല്‍പിച്ചാല്‍...? ഞാന്‍ പറഞ്ഞു, എന്റെ കുഞ്ഞേ, ഞാന്‍ പെണ്ണുകെട്ടിയിട്ടില്ല. എനിക്കു മക്കളില്ല. അതുകൊണ്ട് മക്കളോടുള്ള അപ്പന്‍മാരുടെ മനോഭാവം പൂര്‍ണമായിട്ട് എനിക്ക് അറിയാമ്മേല. പിന്നെ നീ കല്യാണം കഴിച്ച് മക്കളൊക്കെയാകുമ്പോള്‍ നിനക്കതു മനസ്സിലാകും. അന്ന് ഇതിന്റെ സംഗതി എന്റെ പേര്‍ക്കും ഒന്നെഴുതി അറിയിക്കണം. അവളു ചമ്മി. എല്ലാവരും ചിരിച്ചു. ഞാന്‍ രക്ഷപ്പെട്ടു പോരുകയും ചെയ്തു. പക്ഷേ, അവളന്ന് അതു ചോദിച്ചത് അതിനെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. ഞാന്‍ തിരിച്ചുവന്ന് മറ്റുള്ളവരോടൊക്കെ അതു ചര്‍ച്ച ചെയ്തു.

ആ കുട്ടിയുടെ ചോദ്യത്തിന് അങ്ങയ്ക്ക് ഉത്തരം കിട്ടിയോ?

സ്വതന്ത്രമനസ്സ്. പുത്രനെ പറഞ്ഞു വിട്ടതല്ല. അവന്‍ ഇവിടമെനിക്കു വേണ്ടെന്നു പറഞ്ഞ് സ്വന്ത ഇഷ്ടത്തോടെ പോയതാണ്. അവനെ വിളിച്ചു കൊണ്ടു വന്നിട്ടും കാര്യമില്ല. എല്ലാ മതത്തിലും ഒരു പാതാളത്തെക്കുറിച്ചു പറയുന്നുണ്ട്. ഈശ്വരന്‍ എല്ലാവരെയും നന്നാക്കുന്നു. പക്ഷേ, ഈശ്വരന്‍ വിചാരിച്ചാലും നന്നാകാത്ത ആളുകളുണ്ട്. അതാണ് ഈ പാതാളത്തിന്റെ നിയമം. മുടിയനായ പുത്രന്‍ പോയി സ്വന്തം അനുഭവത്തില്‍ക്കൂടി പഠിച്ചു - എന്റെ വീടാണ് നല്ലതെന്ന്. അത് സ്വന്തം അനുഭവത്തിലൂടെ പഠിക്കണം.

അങ്ങയെപ്പോലെ ഇത്രയേറെ യാത്ര ചെയ്യുന്ന, പ്രസംഗിക്കുന്ന മറ്റൊരു ബിഷപ്പില്ല. ഇങ്ങനെ ദിവസവും പ്രസംഗിക്കുമ്പോള്‍ ആവര്‍ത്തന വിരസതയുണ്ടാകാതെ നോക്കുന്നതിന്റെ രഹസ്യമെന്താണ്?

എന്റെ പ്രസംഗങ്ങളും എന്റെ തമാശകളും നൂറു പ്രാവശ്യമെങ്കിലും കേട്ടിട്ടില്ലാത്ത സഭാജനങ്ങളില്ല. എന്റെ അപ്പച്ചന്‍ ( വെരി. റവ. കെ. ഇ. ഉമ്മന്‍) നൂറു വയസ്സിനു ശേഷം എപ്പോഴും പറയുന്നത് ഒരേ കാര്യമായിരുന്നു. എന്നാലും എന്റെ അപ്പച്ചനതു പറയുന്നതു കൊണ്ട് ഞാനതു കേള്‍ക്കാന്‍ വേണ്ടി ചെന്നിരിക്കും. എനിക്കറിയാം, അപ്പച്ചന്‍ പറയാന്‍ പോകുന്നത് ഇതായിരിക്കുമെന്ന്. എന്നാലും ചെല്ലും, കേള്‍ക്കും. അതുപോലെയാണു സഭാജനങ്ങളും. പറയുന്നത് ഒരേ തമാശയാണെങ്കിലും സാഹചര്യം മാറും. ആളുകള്‍ മാറും. ÿഞാനൊരു അമ്പതു വര്‍ഷം മുമ്പ് ഇതു പറഞ്ഞതു കേട്ട ആളുകളൊക്കെ ഇപ്പോള്‍ കട്ടിലേല്‍ കിടക്കുന്നു. ഇപ്പോള്‍ കേള്‍ക്കുന്നവര്‍ മുമ്പു കേട്ടിട്ടില്ല. പിന്നെ ഇതിനൊക്കെ ഒരു ഗുണമുണ്ട്. പ്രസംഗം ആദ്യ പകുതി കഴിയുമ്പോള്‍ പലരും ഉറങ്ങും. അതേയുള്ളൂ പഴയത്. ബാക്കി പകുതി പുതിയതായിത്തന്നെ ഇരിക്കും. പിന്നെ, ഞാന്‍ തമാശക്കാരനോ കോമാളിയോ ആകാന്‍ ശ്രമിക്കാറില്ല. ഞാന്‍ ആശയസംവേദനം നടത്തുകയാണ്.

ചിരിപ്പിക്കാന്‍ പ്രയാസമുള്ള സദസ്സുകളെ കയ്യിലെടുക്കുന്നതെങ്ങനെയാണ്?

നമ്മുടെ കേള്‍വിക്കാരെ മനസ്സിലാക്കണം. ആദ്യം ഒരു തമാശ പറഞ്ഞാല്‍ അതേറ്റില്ലെങ്കില്‍ മറ്റൊരു തലത്തിലുള്ള തമാശ പറയും. പുറത്തൊക്കെ പ്രസംഗിക്കാന്‍ വിളിക്കുമ്പോള്‍ ചിലരെ കാണുമ്പോള്‍ എനിക്കറിയാം - ഇത്രയൊന്നും ഇവിടെ പറയണ്ട. ഒരി്ക്കല്‍ പള്ളിയില്‍ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ ഞാനൊരു കഥ പറഞ്ഞു. എന്റടുത്ത് ഒരു വല്യമ്മ വരുമായിരുന്നു. പത്തുപൈസ തരണേ എന്നു പറയും. ഞാന്‍ ഇടയ്ക്കിടെ അവര്‍ക്കു പൈസ കൊടുക്കും. ഒരു ദിവസം ഞാന്‍ പറഞ്ഞു, എന്റെ വല്യമ്മേ എനിക്ക് അപ്പനില്ല, അമ്മയില്ല, ഭാര്യയില്ല, മക്കളില്ല. വല്യമ്മയ്ക്ക് ഇതെല്ലാമുണ്ട് എനിക്കു വല്ലതും താ. അവരുടനെ അവരുടെ ഭാണ്ഡം എന്റെ മുന്നില്‍ തുറന്നു വച്ചു. തിരുമേനിക്ക് വേണ്ടത് എടുത്താട്ടെ. അതില്‍നിന്നു ഞാന്‍ ഒരു രൂപ എടുത്തു. ഈ കഥ പറഞ്ഞിട്ട് ഞാന്‍ പ്രസംഗിച്ചു - ഞാന്‍ എന്റെ കുടുംബചരിത്രം അവരോടു പറഞ്ഞത് പത്തു പൈസ കൊടുക്കാതിരിക്കാനാണ്. അവര് എന്നെ പഠിപ്പിച്ചു, പത്തു പൈസയ്ക്കുവേണ്ടി ഇത്രയും ദാരിദ്ര്യം പറയണ്ട. ഇതുകേള്‍ക്കുമ്പോള്‍ കേട്ടിരിക്കുന്നവനു മനസ്സിലാകും- നീ പള്ളിക്കു വേണ്ടി അഞ്ചു രൂപ കൊടുക്കുന്നെങ്കില്‍ ദാരിദ്ര്യം പറയാതെ കൊടുത്താല്‍ മതി.

സമാഹരിക്കാത്ത തമാശകള്‍ ധാരാളമുണ്ടാകുമോ?

എനിക്ക് ഓര്‍മയില്ല. ഞാന്‍ ഭൂതകാലത്തെക്കുറിച്ചു ചിന്തിച്ച് അതോര്‍ത്തു ജീവിക്കുകയല്ല. കാരണം, എനിക്ക് ഭാവി വളരെ സജീവമാണ്. ഈ പ്രായത്തില്‍ കഴി്ഞ്ഞ കാലത്തിന്റെ ഓര്‍മയിലാണു സാധാരണ ജീവിക്കേണ്ടത്. വയസ്സായെന്നതിന്റെ ലക്ഷണം തന്നെ സദാ കഴിഞ്ഞ കാലത്തെക്കുറിച്ചു സംസാരിക്കുന്നതാണ്. പിന്നെ എനിക്ക് അത്രയ്‌ക്കൊരു സുവര്‍ണഭൂതകാലം ഇല്ല. വര്‍ത്തമാനകാലം തന്നെ എന്നെ സംബന്ധിച്ചിടത്തോളം സന്തോഷപ്രദമാണ്.

അമ്പതു വര്‍ഷം മുമ്പ് അങ്ങയെ കേട്ട പലരും കട്ടിലിലായിരുന്നു എന്നു പറഞ്ഞല്ലോ. അങ്ങു മാത്രം ഈ പ്രായത്തിലും ഇത്ര ഊര്‍ജസ്വലനായി തമാശ പറയുന്നു. അതിന്റെ രഹസ്യമെന്താണ്?

ഞാനിപ്പോഴും പല സമയത്തും കട്ടിലില്‍ത്തന്നെയാണ്. (ചിരി) നമ്മുടെ മനസ്സ് നിരാശമാകുമ്പോഴാണ് ശരീരം തളരുന്നത്. നിരാശ പിടിപെട്ടാല്‍ പിന്നെ നമുക്കൊന്നും പറ്റില്ല. അതിന് ഒരവസരം എന്റെ ജനങ്ങള്‍ എനിക്കു തന്നിട്ടില്ല. എനിക്ക് ജനങ്ങളുമായി ഇടപെടാന്‍ ഇഷ്ടമാണ്. അവരെന്നോടു വളരെ സ്‌നേഹത്തോടെയേ പെരുമാറിയിട്ടുമുള്ളൂ. എന്നോടു പിണങ്ങിയവരും ദേഷ്യപ്പെട്ടവരുമുണ്ട്. പക്ഷേ, എന്നാലും അവര്‍ക്കെന്നോടു സ്‌നേഹമുണ്ട്.

അതു മാത്രമാണോ ആരോഗ്യം സൂക്ഷിക്കുന്നതിന്റെ ചിട്ട?

വഴിയേ പോകുന്ന എല്ലാ വൈദ്യന്‍മാരും എന്നെ ചികില്‍സിക്കും. എല്ലാവരും അവരവര്‍ക്ക് അറിയാവുന്ന ചികില്‍സയൊക്കെ എന്റെ മേല്‍ പരീക്ഷിക്കും. പിന്നെ അപ്പച്ചന്‍ 103 വയസ്സായിട്ടാണ് മരിച്ചത്. അങ്ങനെ കുടുംബപരമായിട്ടും ആയുസ്സുണ്ട്. നമ്മളെപ്പോഴും സന്തോഷത്തോടെയിരുന്നാല്‍ ആയുസ്സു കൂടും. മാസത്തില്‍ രണ്ടു ദിവസം ഞാന്‍ വെറും നിലത്തു കിടന്നുറങ്ങും. ഭക്ഷണം മിക്കദിവസവും രാത്രി കഞ്ഞിയാണ്. എന്നുവച്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടുപോയിരുത്തിയാല്‍ പിണങ്ങിയിറങ്ങിപ്പോരികയൊന്നുമില്ല.

നിരാശ തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

ഇല്ലെന്നു പറയാന്‍ പറ്റില്ല. പക്‌ഷേ എല്ലാ അനുഭവങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം അറിയണം.

രോഗം വന്നാല്‍?

രോഗം എന്നു പറയാന്‍ ഒന്നും വന്നിട്ടില്ല. ഈയിടെ കാന്‍സര്‍ വന്നു. എങ്കിലും അതെന്നെ വല്ലാതെ ഭയപ്പെടുത്തിയില്ല . കാരണം , എനിക്ക് 85 വയസ്സായി. ഇനി അധികം കാലം ജീവിച്ചിരിക്കണമെന്ന് ആശിച്ചിട്ടെന്താ ഫലം? എന്റെ ഡോക്ടര്‍ തന്നെ ഫലിതമായിട്ട് എന്നോടു പറഞ്ഞു - യൂ ആര്‍ എയ്റ്റിഫൈവ്. വന്‍കുടലില്‍ കോളോണിലായിരുന്നു കാന്‍സര്‍. എന്നെ ചികില്‍സിച്ച എല്ലാ ആശുപത്രികളിലും ഏറ്റവും നല്ല ചികില്‍സയും പരിചരണവും കിട്ടി. ആയിടയ്ക്ക് അനൂപ് കുമാറിന്റെ 'ജോയ് ഓഫ് കാന്‍സര്‍ എന്ന പുസ്തകം വായിച്ചു. അതും കൂടിയായപ്പോള്‍ കാന്‍സര്‍ ഭയം ഇല്ലാതായി.

കാന്‍സര്‍ വേദനാജനകമായ രോഗമാണെന്നു കേട്ടിട്ടുണ്ട്?

എനിക്ക് ഒട്ടും വേദന അനുഭവപ്പെട്ടില്ല അതാണ് ദൈവാനുഗ്രഹം. പിന്നൊരു സംഗതി, മരണത്തെക്കുറിച്ചു വളരെ നാളുകളായി ഞാന്‍ വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്. മരണമെന്നു പറയുന്നത് ജീവിതത്തിലെ മറ്റൊരു അനുഭവമാണ്. ചിലരു പറയും എനിക്കു മരിക്കാന്‍ നല്ലയിഷ്ടമാണെന്ന്. അതു ഞാന്‍ പറയില്ല. എനിക്കു മരിക്കാന്‍ ഇഷ്ടമല്ല. പക്‌ഷേ, മരണത്തെ ഞാന്‍ വെറുക്കുകയോ ഭയക്കുകയോ ചെയ്യുന്നില്ല.

മരിക്കാന്‍ ഇഷ്ടക്കേട് എന്നു പറഞ്ഞാല്‍?

ഇവിടെ ജീവിക്കാന്‍ നല്ല രസമുള്ളപ്പോള്‍ മരിക്കുന്നതെന്തിനാ?

മാര്‍ത്തോമ്മാ സഭയില്‍ വൈദികര്‍ക്കു വിവാഹം ആകാം. തിരുമേനി വിവാഹം കഴിക്കാതിരുന്നതെന്തു കൊണ്ടാണ്?

എനിക്ക് വയസ്സ് എണ്‍പത്തിയഞ്ചായി. ഇതുവരെ കിട്ടാത്ത ഒരു സുഖവും ഇനി കല്യാണം കഴിച്ചാല്‍ കിട്ടുകേല !

ദേഷ്യപ്പെടാറുണ്ടോ?

അതെന്റെ പിള്ളാരോടു ചോദിക്കണം - മര്യാദയായിട്ടു സംസാരിക്കാന്‍ ഈ തിരുമേനിക്കറിയാമോ എന്ന്. ഒരുതവണ ഏതോ ചടങ്ങിനു പത്രക്കാരു വന്ന് എന്റെ കൂടെ നില്‍ക്കുന്ന പിള്ളാരെ ഇന്റര്‍വ്യൂ ചെയ്തു. അവന്‍മാരു മഹാ കള്ളന്‍മാരാണ്. അവരു പറഞ്ഞു, തിരുമേനി വലിയ ഉന്നതനായ ആളാണെന്ന്. അതിലെന്റെ സന്തോഷമെന്താണെന്നു വച്ചാല്‍ അവരു കാരണം എനിക്കൊരു പ്രയാസം വരരുതെന്ന് അവര്‍ക്കുണ്ട്.

എല്ലാവരെയും ചിരിപ്പിക്കുന്ന അങ്ങ് കരഞ്ഞിട്ടുണ്ടോ?

അമ്മ മരിച്ചപ്പോള്‍. അന്നു ഞാന്‍ കോളജില്‍ പഠിക്കുകയായിരുന്നു. പക്‌ഷേ, അപ്പന്‍ മരിച്ചപ്പോള്‍ ഞാന്‍ അധികം കരഞ്ഞില്ല. കാരണം നൂറ്റിമൂന്നാം വയസ്സിലാണല്ലോ അപ്പന്‍ മരിച്ചത്. ഞങ്ങള്‍ അഞ്ചുമക്കളും അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ തലയില്‍ കൈവച്ചു പ്രാര്‍ഥിക്കുമ്പോഴാണു മരിച്ചത്. എന്നാലും അതു കഴിഞ്ഞപ്പോള്‍ ഞാന്‍ സഹോദരനെഴുതി- അപ്പന്‍ മരിച്ചു കഴിഞ്ഞ് പ്രാര്‍ഥിക്കാനിരുന്നപ്പോള്‍ അനാഥനായതുപോലെ തോന്നി. അപ്പോള്‍ എന്റെ സഹോദരനും എഴുതി - അതേ അനുഭവം എനിക്കുമുണ്ടായി എന്ന്.

പിതാവ് വികാരി ജനറലായിരുന്നല്ലോ. മരിക്കുന്നതുവരെ അദ്ദേഹം അങ്ങയുടെ കൈമുത്തുമായിരുന്നു എന്നു കേട്ടിട്ടുണ്ട്?

എനിക്ക് ഇഷ്ടമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന് അതു വലിയ നിര്‍ബന്ധമായിരുന്നു. എന്നെ ബിഷപ്പായി വാഴിച്ചത് അപ്പച്ചനും കൂടിയാണ് . അതുകൊണ്ട് ആദ്യത്തെ കൈമുത്തല്‍ വളരെ ഔപചാരികമായി നടന്നു. എന്റെ വീട്ടില്‍ അതുവരെ എന്റെ പിതാവായിരുന്നു വലിയ ആള്‍. അതുകൊണ്ടു കൊച്ചുമക്കളൊക്കെ ചോദിക്കും - വല്യപ്പച്ചനെന്തിനാ കൈ മുത്തുന്നത്? വല്യപ്പച്ചന്റെ കൈ ഇങ്ങോട്ടല്ലേ മുത്തണ്ടത് എന്ന്. പക്‌ഷേ, വലിയ ആള്‍ക്കൂട്ടത്തില്‍ കണ്ടാല്‍ എന്റെ കൈ മുത്തണമെന്ന് അപ്പനു വലിയ നിര്‍ബന്ധമായിരുന്നു. ആള് അത്രയില്ലെങ്കില്‍ കൈ മുത്താന്‍ അപ്പച്ചനു വലിയ താല്‍പര്യമില്ലായിരുന്നു.

അതെന്താണ് അങ്ങനെ?

എനിക്കു വലിയ പ്രയാസമായിരുന്നു . പക്‌ഷേ, അപ്പന്‍ പറഞ്ഞു, അത് ആളുകള്‍ കാണണം. എന്റെ മകനാണെങ്കിലും ബിഷപ്പ് ആണ്. അപ്പച്ചന്‍ വലിയ ഗൗരവക്കാരനായിരുന്നു. ഞാനൊരു ദിവസം പറഞ്ഞ തമാശയേ അപ്പച്ചന്‍ ആയുസ്സുമുഴുവന്‍ കൂടി പറഞ്ഞു കാണൂ. പക്ഷേ, ഞങ്ങള്‍ സഹോദരങ്ങള്‍ വലിയ തമാശക്കാരായിരുന്നു.

സാധാരണ ബിഷപ്പുമാരില്‍നിന്നു വ്യത്യസ്തമായ താല്‍പര്യങ്ങളും അനുഭവങ്ങളും അങ്ങയ്ക്കുണ്ടായിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്. ഉദാഹരണത്തിന് തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചത്...?

അതു ഞാന്‍ വികാരിയായി ജോലി നോക്കുമ്പോഴാണ്. ഒരിക്കല്‍ എനിക്ക് ജോലാര്‍പെട്ടില്‍ വച്ചു ട്രെയിന്‍ കിട്ടാതെ പോയി. അന്ന് അവിടുത്തെ പോര്‍ട്ടര്‍മാരുമായി സംസാരിക്കാനിടയായി. അപ്പോള്‍ ഞാനവരോടു പറഞ്ഞു, നിങ്ങളിങ്ങനെ ആളുകളെ ചൂഷണം ചെയ്യുന്നതു ശരിയല്ല. അപ്പോള്‍ അവര്‍ പറഞ്ഞു, ആളുകള്‍ ഞങ്ങളെയും പറ്റിക്കുന്നുണ്ട്. ഞങ്ങള്‍ക്കും ജീവിക്കണം. ഫാദര്‍ ഇവിടെ വന്ന് ഞങ്ങളുടെ കൂടെ വന്നു കുറച്ചു ദിവസം താമസിക്കാമോ എന്നു ചോദിച്ചു. കുറച്ചു ദിവസം അവിടെ താമസിച്ചാലോ എന്നു ഞാനും വിചാരിച്ചു.അതിനടുത്ത് ഒരു ക്രിസ്ത്യന്‍ ആശ്രമം ഉണ്ടായിരുന്നു. പോര്‍ട്ടര്‍മാര്‍ക്കിടയില്‍ ജോലി ചെയ്യാന്‍ വേണ്ടി ഞാന്‍ ആശ്രമത്തില്‍ പോയി താമസിച്ചു. ജോലി ചെയ്തു. പിന്നീട് ഞാന്‍ റയില്‍വേ ജനറല്‍ മാനേജരോടു ചോദി്ച്ചു, ഒരു പോര്‍ട്ടറെ ഔദ്യോഗികമായി റിക്രൂട്ട് ചെയ്യാന്‍ എന്തു ചെയ്യണം? അതൊക്കെ വലിയ പ്രയാസമാണ്, യൂണിയന്‍കാരുടെ അനുവാദമൊക്കെ വേണമെന്നായിരുന്നു പുള്ളി പറഞ്ഞത്. പിന്നെ അച്ചന്‍ ശുപാര്‍ശ ചെയ്താല്‍- നോക്കാം. ഞാന്‍ പറഞ്ഞു, അച്ചനു തന്നെയാണ് റിക്രൂട്ട്‌മെന്റ് വേണ്ടത്. അവര്‍ സമ്മതിച്ചു. അങ്ങനെ ഞാനെന്റെ മെത്രാപ്പോലീത്തയോട് അനുവാദം ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അതു നല്ല ഒരാശയം തന്നെയാണ്. പക്ഷേ, ഇപ്പഴേതായാലും വേണ്ട, കുറച്ചു കഴിയട്ടെ. എനിക്കു തോന്നുന്നത്, ഞാനൊരു ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുമെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം.

പോര്‍ട്ടറായി അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ തന്നെയായിരുന്നോ അന്നു തീരുമാനം?

അതെ. ജനങ്ങള്‍ക്കിടയില്‍ അവരില്‍ ഒരാളായി പ്രവര്‍ത്തിക്കണം എന്നാണ് എപ്പഴും എന്റെ ആഗ്രഹം. അല്ലാതെ ദൈവവചനം ജനങ്ങള്‍ക്കു നേരെ എറിഞ്ഞു കൊടുക്കുന്നതില്‍ അര്‍ഥമില്ല. അത് അവരുമായി പങ്കിടുകയാണു വേണ്ടത്. കാര്‍വാര്‍ - ഗോവയില്‍ ഏഴു വര്‍ഷം ഞാന്‍ മിഷനറിയായി ജോലി ചെയ്തു. അന്ന് അവിടുത്തെ ആളുകളുടെ കൂടെ കാട്ടില്‍ പോയി തടിയും മറ്റും ശേഖരിക്കുമായിരുന്നു. മീന്‍ പിടിത്തക്കാരുടെ കൂടെ അവര്‍ക്കിടയില്‍ താമസിച്ചിട്ടുണ്ട്. ഞാന്‍ ടൂറിസ്റ്റ് സുവിശേഷപ്രവര്‍ത്തനത്തില്‍ വിശ്വസിച്ചിട്ടില്ല.

തൊഴിലാളികളുമായി അതിനു മുമ്പ് ഇടപഴകിയിട്ടുണ്ടോ?

കൊട്ടാരക്കരയില്‍ മൈലത്തായിരുന്നു എന്റെ ആദ്യ നിയമനം. അവിടെ ആയിരിക്കെ ബസ് സ്‌റ്റേഷനിലെ ചുമട്ടു തൊഴിലാളിപ്പിള്ളേരോടു സംസാരിക്കും. അവരെ ഉപദേശിക്കും. അവര്‍ക്ക് ഓരോരുത്തര്‍ക്കും ഞാനൊരു ടിന്‍ വാങ്ങിച്ചു കൊടുത്തു. കിട്ടുന്ന കൂലിയില്‍ ഒരു പങ്ക് അതിലിടണമെന്ന് നിര്‍ബന്ധിച്ചു. അങ്ങനെ സമ്പാദ്യശീലം വളര്‍ത്തണമെന്നൊക്കെ പറഞ്ഞു കൊടുക്കുമായിരുന്നു. അവര്‍ക്കെന്നോടും നല്ല അടുപ്പമായിരുന്നു. ഇടയ്‌ക്കൊക്കെ എന്റെ വീട്ടില്‍ വന്നു മാങ്ങയും മറ്റും പറിച്ചു കൊണ്ടുപോകും. ചിലപ്പോള്‍ ഞാന്‍ ബസില്‍ വന്നിറങ്ങുമ്പോള്‍ അവര്‍ ആരോടെങ്കിലും തര്‍ക്കിച്ചു ണുകൊണ്ടിരിക്കുകയാണെങ്കില്‍ എന്നെ കാണുമ്പോള്‍ പറയും - എടാ, ദാ അച്ചന്‍ വരുന്നു- ഓടിക്കോ.

എഴുത്തുകാരനായ കാക്കനാടന്റെ പിതാവ് ജോര്‍ജ് കാക്കനാടന്‍ അന്നു മൈലത്തായിരുന്നില്ലേ?

അതെ. അവരുമായി നല്ല അടുപ്പമുണ്ടായിരുന്നു. അവരുടെ ബന്ധു അമ്മിണി ഞങ്ങളുടെ സണ്‍ഡേ സ്‌കൂളിലെ ടീച്ചറായിരുന്നു. ജോര്‍ജ് ഞങ്ങളുടെ സഭയിലെ സുവിശേഷകനായിരുന്നു.

അദ്ദേഹം കമ്യൂണിസവുമായി ബന്ധപ്പെട്ടിരുന്നല്ലോ?

പക്ഷേ, അവസാനം വരെ അദ്ദേഹം സഭയുമായും പള്ളിയുമായും സുവിശേഷപ്രവര്‍ത്തനവുമായും അടുത്ത ബന്ധം പുലര്‍ത്തി. എന്നോടും വലിയ സ്‌നേഹമായിരുന്നു.

കാക്കനാടന്റെ വീട്ടില്‍ കമ്യൂണിസ്റ്റുകാരൊക്കെ ഒളിവില്‍ താമസിക്കുകയും മറ്റുമുണ്ടായിട്ടില്ലേ?

അന്ന് എ.കെ.തമ്പിയും പി.ടി. പുന്നൂസുമൊക്കെ അവിടെ വന്നു താമസിച്ചിട്ടുണ്ട്. എനിക്ക് അവരോടു നല്ല അടുപ്പമായിരുന്നു. ഒരിക്കല്‍ തമ്പി പറഞ്ഞു, ഞങ്ങള്‍ അച്ചന്റെ വീട്ടില്‍ വന്ന് ഒളിച്ചാലോ എന്നു വിചാരിച്ചതാണ്. പക്ഷേ, അതിനൊരു ദോഷമുണ്ടല്ലോ. അച്ചനെ കാണാന്‍ ഒരുപാട് ആളു വരും. അവരോടൊക്കെ അച്ചന്‍ തമ്പി, പുന്നൂസ് എന്നൊക്കെ പറയും, ഞങ്ങള് കുഴപ്പത്തിലാകും. നമ്പൂതിരിപ്പാടൊക്കെ ( ഇ.എം.എസ്.) ജോര്‍ജ് കാക്കനാടന്റെ വന്നു താമസിച്ചിട്ടുണ്ട്. കാക്കനാടന്‍ എന്നോടു വന്നു പറയുമായിരുന്നു - ഇന്നയിന്ന ആളുകളൊക്കെ അവിടെ വന്നിരുന്നു - ഇപ്പോഴുമുണ്ട്, എന്നൊക്കെ.

കമ്യൂണിസവും സഭയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ അന്ന് അങ്ങയെ ബാധിച്ചിരുന്നില്ലേ?

ഇല്ല. ഞാനന്നും ഇന്നും ഒക്കെ അതേ നിലപാടിലാ. അന്നു സഭയുടെ വിശ്വാസമനുസരിച്ച് അക്രമം പാടില്ല. അതിന്നും പാടില്ല. അന്ന് കമ്യൂണിസ്റ്റുകാരു കാര്യം കാണാന്‍ വേണ്ടി അക്രമം ചെയ്തു. ഇന്നു സഭയും കാര്യം കാണാന്‍വേണ്ടി അതാണല്ലോ ചെയ്തു കൊണ്ടിരിക്കുന്നത്! കമ്യൂണിസ്റ്റുകാര്‍ അങ്ങനെ ചെയ്യുമെന്നു പറഞ്ഞിട്ടു ചെയ്തു. സഭ അങ്ങനെ ചെയ്യരുതെന്നു പറഞ്ഞിട്ടു ചെയ്തു. പിന്നെ ദൈവവിശ്വാസം പാടില്ലെന്നായിരുന്നു കമ്യൂണിസ്റ്റ് മതവിശ്വാസം. ഒരിക്കല്‍ പി.ടി. പുന്നൂസ് (എം.പി. അദ്ദേഹവും മാര്‍ത്തോമ്മാക്കാരനായിരുന്നു) എന്നോടു ചോദിച്ചു -അച്ചനെന്താ എന്റെ വീട്ടില്‍ പ്രാര്‍ഥന വയ്ക്കാത്തത്? എന്റെ വീട്ടില്‍നിന്നെന്താ പിടിയരി (ഭക്ഷണത്തില്‍ മിച്ചം വച്ച് സഭയ്ക്കു നല്‍കുന്ന അരി) വാങ്ങിക്കാത്തത്? അപ്പോള്‍ ഞാന്‍ പറഞ്ഞു, നീ കമ്യൂണിസ്റ്റല്ലേ? ആ കാലത്ത് പി.ടി. പുന്നൂസ് ഒരു കേസില്‍ കോടതി കയറിയിരുന്നു. അന്ന് വക്കീല്‍ പുന്നൂസിനോടു ചോദിച്ചു - നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ? പുന്നൂസ് പറഞ്ഞു, ഇല്ല. കോടതിയില്‍നിന്നിറങ്ങിയപ്പോള്‍ പുന്നൂസിനോട് ഒരു ബന്ധു പറഞ്ഞു, അങ്ങനെ പറയണ്ടായിരുന്നു. അപ്പോള്‍ പുന്നൂസ് പറഞ്ഞു, അച്ചായനെന്തു മണ്ടനാ? ഞാനില്ലെന്നു പറഞ്ഞതു കൊണ്ടു ദൈവം ഇല്ലാതാകുമോ? അച്ചായനിതൊക്കെ അറിയാന്‍ വയ്യേ? മന്ത്രിയായിരുന്ന കെ. സി. ജോര്‍ജ് പള്ളിക്കു പുറത്താണു കല്യാണം കഴിച്ചത്. പക്ഷേ, അവര്‍ക്കൊരു കുട്ടിയുണ്ടായപ്പോള്‍ അതിനെ മാമ്മോദീസ മുക്കാന്‍ എന്നെ സമീപിച്ചു. ഞാന്‍ പറഞ്ഞു, ഇല്ല.

എന്തു കൊണ്ടാണ് അതു ചെയ്യാതിരുന്നത്?

സഭയുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചതുകൊണ്ട്. മനോരമപ്പത്രം അവരുടെ ജീവനക്കാര്‍ക്ക് വാച്ച് കൊടുക്കാറുണ്ട്. നിങ്ങള്‍ക്കു മൂന്നു വാച്ച് സ്വന്തമായിട്ടുണ്ടാകും. എന്നാലും നിങ്ങള്‍ക്കതു തരും. പക്ഷേ, ഒരു വാച്ചുപോലുമില്ലാത്ത എനിക്കു തരികേല. ഞങ്ങളു ഞങ്ങളെ സേവിച്ചവര്‍ക്കേ കൊടുക്കൂ. തിരുമേനി ഞങ്ങളെ ഒരു വര്‍ഷം പോലും സേവിച്ചിട്ടില്ല. ഇടയ്ക്കിടെ ÿഞങ്ങളെ കുറ്റം പറഞ്ഞിട്ടുമുണ്ട്. അതു കൊണ്ട് ഒരു വാച്ചും തരികേല. സഭയുടെ ഉള്ളിലുള്ളവരുടെ മക്കള്‍ക്കാണു മാമ്മോദീസ. ദൈവത്തിന്റെ ഉപദേശം സഭയിലൂടെ മാത്രമെന്നാണു സഭയുടെ വിശ്വാസം.

മാറിയ സാഹചര്യത്തില്‍ കമ്യൂണിസത്തെ എങ്ങനെ കാണുന്നു?

ഞാന്‍ മുമ്പും എതിരല്ലായിരുന്നു. ഇപ്പോള്‍ തീരെയുമില്ല. കമ്യൂണിസം ഇപ്പോഴില്ലെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. കമ്യൂണിസമെന്നു മുമ്പു പറഞ്ഞതല്ല അവരിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്രിസ്ത്യന്‍ സഭയെക്കുറിച്ച് അവര്‍ക്കും പറയാം. പക്‌ഷേ, കമ്യൂണിസത്തിന്റെ വലിയ സംഭാവനയില്ലായിരുന്നെങ്കില്‍ നമ്മുടെ ദലിത് ഗ്രൂപ്പുകള്‍ക്ക് ഇന്നു കിട്ടിയ സ്ഥാനം ഇന്നു കിട്ടുമായിരുന്നില്ല.

കോണ്‍ഗ്രസിനെക്കുറിച്ച്?

ചരിത്രത്തില്‍ അധ:പതനം സ്വാഭാവികമാണ്. കല്യാണം കഴിച്ചു ജീവിക്കുന്നതുപോലെയാണ്. കെട്ടുന്ന കാലത്ത് വലിയ സ്‌നേഹമായിരുന്നു. ഇന്നു പക്‌ഷേ, പൂട്ടും ഇടയ്ക്കിടയ്ക്കു തേങ്ങാപ്പീരയും എന്നു പറഞ്ഞതുപോലെയാണു കോണ്‍ഗ്രസിന്റെ കാര്യം.എന്നാലും ആ പൂട്ട് ഇന്നും തിന്നാന്‍ നല്ലതാണ്. അന്നു രാജ്യത്തിനുവേണ്ടി നേതാക്കള്‍ ജീവിച്ചു. ഇന്നു നേതാക്കള്‍ക്കുവേണ്ടി രാജ്യത്തെ ഉപയോഗിക്കുന്നു.

രാഷ്ട്രീയക്കാര്‍ക്കിടയില്‍ അങ്ങേയ്ക്കു ബഹുമാനം തോന്നിയവര്‍?

അച്യുതമേനോന്‍., ഇ.എം.എസ്, ദേശീയ തലത്തില്‍ സുഭാഷ് ചന്ദ്രബോസ്, ജവര്‍ഹര്‍ലാല്‍ നെഹ്‌റു, ജയപ്രകാശ് നാരായണ്‍. ജയപ്രകാശിനെ കണ്ടപ്പോള്‍ -അദ്ദേഹം അപ്പോള്‍ ഡയാലിസിസ് നടത്തി കിടക്കുകയാണ് -ഞാന്‍ പറഞ്ഞു, ഇന്ത്യയുടെ അധ:പതനത്തിനു കാരണം ഇദ്ദേഹമാണെന്ന് ഈ രോഗക്കിടക്കയില്‍ വന്നു പറയുന്നതില്‍ ക്ഷമിക്കണം.. ഞങ്ങളൊക്കെ നെഹ്‌റുവിനെക്കാളും ഉന്നതനായി നിങ്ങളെ വിചാരിച്ചിരുന്നു. നിങ്ങളൊടുക്കം സര്‍വോദയത്തിനു പിറകെ പോയി. അദ്ദേഹം പറഞ്ഞു, ബിഷപ്പ് മാത്രമല്ല ഇതു പറയുന്നത്. അതില്‍ ഒരു സത്യവുമില്ല എന്നു ഞാന്‍ പറയുന്നുമില്ല.

ഇപ്പോഴത്തെ രാഷ്ട്രീയനേതാക്കളില്‍?

ആന്റണി. ആന്റണിയേക്കാള്‍ സമര്‍ഥന്‍മാരായ നേതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. പക്‌ഷേ അവരുടെ സ്വാര്‍ഥ താല്‍പര്യങ്ങളേക്കാള്‍ രാജ്യതാല്‍പര്യങ്ങളെ കാണാന്‍ അവര്‍ തയ്യാറാകുന്നില്ല.

വായനാശീലത്തെക്കുറിച്ച്?

വലിയ വായനക്കാരനാണെന്ന് പറയാന്‍ പറ്റില്ല. എനിക്കു താല്‍പര്യമുള്ള വിഷയങ്ങളെക്കുറിച്ച് വായിക്കും. കൃഷി, തിയോളജി, സോഷ്യോളജി. ഇവിടെ കൃഷിയൊക്കെയുണ്ട്. താറാവ്, കോഴി, മീന്‍, അരയന്നം. ഒന്നിനെയും കൂട്ടിലിട്ടു വളര്‍ത്തുന്നില്ല.

സാധാരണ മെത്രാപ്പോലീത്തമാരൊക്കെ വളരെ നേരത്തെ ഡോക്ടറേറ്റ് എടുക്കുന്നവരാണ്. അങ്ങയ്ക്കു മാത്രം വളരെ വൈകി. എന്തു കൊണ്ടാണിത്?

ഞാനിത് എഴുതിയെടുത്തതല്ല. അടിച്ചെടുത്തതുമല്ല. ഞാനെല്ലാവരോടും പറയും, ആരാണ്ടടെ വഴീല്‍ വീണു കിടന്നതാ. എടുത്തോ എടുത്തോ എന്ന് അവരു പറഞ്ഞു. ഞാനെടുത്തു. എനിക്ക് ഒരു ഓണററി ഡിഗ്രി തന്നതാണ്. സെറാംപൂര്‍ യൂണിവേഴ്‌സിറ്റി. ഞാന്‍ ÿഡിഗ്രിയെപ്പറ്റി ഭ്രാന്തുപിടിച്ചിട്ടില്ല. അതിനുള്ള കഴിവും കുറവാണ്. പിന്നെ ഡിഗ്രിയേക്കാള്‍ കൂടുതല്‍ അറിവു വേണമെന്നായിരുന്നു. ഇംഗ്ലണ്ടിലൊക്കെ ഞാന്‍ പോയി പഠിച്ചപ്പോഴും അങ്ങനെയായിരുന്നു. ഡിഗ്രിയെന്നു പറയുമ്പോള്‍ അവരു പറയുന്നതു ഞാന്‍ പഠിക്കണം. ഇതില്‍ ഞാന്‍ പറയുന്നത് അവരു പഠിപ്പിക്കണം.

പ്രാര്‍ഥനാ ജീവിതം എങ്ങനെയാണ്?

ഞാന്‍ അമിത പ്രാര്‍ഥനയുടെ ആളല്ല. പക്‌ഷേ, പ്രാര്‍ഥനയിലാണ് എന്റെ ജീവിതത്തിന്റെ അടിസ്ഥാനം. നിവേദനങ്ങള്‍ കൊടുക്കുന്നതുപോലെയല്ല പ്രാര്‍ഥന. നിശ്ശബ്ദമായ ഒരു ആശയവിനിമയമാണ്.

ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നു പിരിഞ്ഞു വന്നതാണല്ലോ മാര്‍ത്തോമ്മാസഭ?

ഞങ്ങളതിനെ നവീകരണം എന്നാണു വിളിക്കുന്നത്.

മാതൃ ഇടവകയെന്നു പറയാവുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ശ്രമം നടത്തിയിരുന്നല്ലോ?

ഞങ്ങള്‍ ഇടപെടാമെന്ന് അങ്ങോട്ട് അറിയിച്ചു. എന്റെ പെങ്ങളും ഭര്‍ത്താവും കൂടി പിണങ്ങിയാല്‍ ആ വഴക്കു തീര്‍ക്കാന്‍ ശ്രമിക്കുന്നത് പെങ്ങളോടുള്ള സ്‌നേഹം കൊണ്ടല്ലേ? ഒരു പ്രാവശ്യം ഞങ്ങളങ്ങോട്ടു ചെന്നു പറഞ്ഞു, പിന്നൊരു പ്രാവശ്യം കത്തെഴുതി - ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്തുതരാന്‍ സന്തോഷമേയുള്ളൂ എന്ന്. മുഖ്യമന്ത്രി ആന്റണി എന്നെ വിളിച്ചിരുന്നു. തിരുമേനി ഇതിനകത്ത് എന്തെങ്കിലും ചെയ്യണം. ഞാന്‍ ചോദിച്ചു, എന്തു ചെയ്യണം ? അപ്പോള്‍ ആന്റണി പറഞ്ഞു, അതെനിക്കറിയാന്‍ വയ്യ. അപ്പോള്‍ ഞാന്‍ ചോദിച്ചു, തന്നെപ്പോലെ ഒരു ബുദ്ധിമാന് അറിയാന്‍ വയ്യെങ്കില്‍ എന്നെപ്പോലൊരുത്തന് എന്തറിയാം? പക്‌ഷേ, ഞങ്ങള്‍ പറഞ്ഞു, ചെയ്യാന്‍ പറ്റുന്നതെന്തും ചെയ്യാന്‍ ഞങ്ങള്‍ തയാറാണ്.

സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് മാര്‍ത്തോമ്മാസഭയില്‍നിന്നു പോയതല്ലേ? അവരോടുള്ള സമീപനം എന്താണ്?

സഭയ്ക്കു സ്വീകാര്യമല്ലാത്ത നിലപാട് അവരെടുത്തു. അവര്‍ക്കു ഞങ്ങള്‍ കുറേ സ്വത്തൊക്കെ കൊടുത്തു. പിന്നെ അത്രയ്‌ക്കൊന്നും സ്വത്തു ഞങ്ങളുടെ സഭയ്ക്കില്ലായിരുന്നു. അവര്‍ പോയ സ്ഥലത്ത് ഞങ്ങള്‍ക്ക് അധികം ജനങ്ങളുമില്ല. ഞങ്ങള്‍ പറഞ്ഞു, അവിടം നിങ്ങള്‍ എടുത്തോളൂ. സ്വത്തും ഞങ്ങള്‍ക്കു വേണ്ട.

വരുന്ന നൂറ്റാണ്ടില്‍ സഭയുടെ ഭാവിയെപ്പറ്റി?

സഭയപ്പറ്റി എനിക്കുള്ള വിചാരം - പഴയതും പുതിയതുമായ ഒരു പുതിയ സംവിധാനം. പാരമ്പര്യം വിടാതെ പാരമ്പര്യം മാത്രം നിലനിര്‍ത്താതെ പുതുമ കൊണ്ടുവരുന്ന ഒരു സമ്പ്രദായം.

സ്ത്രീകള്‍ സഭയുടെ തലപ്പത്തു വരുന്നതിനെപ്പറ്റി?

തുല്യത എന്നു പറഞ്ഞാല്‍ എല്ലാം ഒരുപോലെയാക്കുന്നതല്ല. എന്റെ പാചകക്കാരന്റെ വേഷവും എന്റെ വേഷവും ഒരുപോലെയാക്കുന്നതല്ല തുല്യത. പാചകക്കാരന്‍ അവന്റെ ജോലി എളുപ്പമാക്കുന്ന വേഷം, എനിക്ക് എന്റേതും. അതുപോലെ വീട്ടില്‍ പിതാവിനും മാതാവിനും പ്രത്യേകം സ്ഥാനമുണ്ട്. മാതാവ് വീടിന്റെ ഐശ്വര്യമാണ്. പിതാവു സംരക്ഷകനും.

സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെക്കുറിച്ച്?

രാഷ്ട്രത്തെ ഭരിക്കുന്ന ജോലി സഭയെ ഏല്‍പ്പിച്ചിട്ടില്ല.

വര്‍ഗീയതയെക്കുറിച്ച് എന്തു പറയുന്നു?

ഒരു മതവും ഇതിനെ നീതീകരിക്കുന്നില്ല. വര്‍ഗീയതയെന്നു പറയുന്നത് എയ്ഡ്‌സിനെക്കാളും വലിയ രോഗമാണ്. എല്ലാവരും ഇതിനെ വളര്‍ത്തുന്നതേയുള്ളൂ. തടയാന്‍ ആരും ശ്രമിക്കുന്നില്ല. ഭാരതത്തിന് വിദേശികളില്‍ നിന്നുള്ള സ്വാതന്ത്ര്യമേ കിട്ടിയിട്ടുള്ളൂ. ഭാരതീയരില്‍ നിന്നു സ്വാതന്ത്ര്യമില്ല.
------------------------------------------------------------------------------------------------------------------------
മാതൃഭൂമി പത്രത്തില്‍  മറുവാക്ക്  എന്ന പംക്തിയില്‍  കെ  ആര്‍  മീര  ഏഴുതിയത് .

Tuesday, January 29, 2013

ഒരു ജനുവരി മുപ്പതിന്റെ ഓര്‍മ്മയ്ക്ക്‌ !!!!!


ഇന്ന് ജനുവരി മുപ്പതു , ഭാരതത്തിന്റെ  ഓമന പുത്രന്‍ വേറെ ഒരു പുത്രനാല്‍  വെടിയേറ്റ്‌ മരിച്ച ദിവസം ,നമ്മള്‍ പലരും ഈ മനുഷ്യനെ  മറന്നു കഴിഞ്ഞിരിക്കുന്നു ,ലോകത്തിനു ആ മനുഷ്യന്‍ തന്ന ആശയങ്ങള്‍ നാം മറന്നു കഴിഞ്ഞിരിക്കുന്നു ,

മതത്തിന്റെയും  ജാതിയുടെയും സമുദായത്തിന്റെ പേരില്‍  തമ്മില്‍  പോരിനിറങ്ങുന്ന സമൂഹം ഇങ്ങനെ ഒരു മനുഷ്യന്‍ ഇവടെ ജീവിച്ചിരുന്നതായി  ഓര്‍ക്കുന്ന പോലുമില്ല . മതത്തെ കുറിച്ച് അദ്ധേഹതിനു  വ്യകതമായ കാഴ്ചപാടുകളും നിലപാടും ഉണ്ടായിരുന്നു .

മതം എന്ന് പറയുന്ന വസ്തു ഒരിക്കലും ഈശ്വര  സൃഷ്ടിയല്ല , അത് മനുഷ്യനാല്‍ നിര്‍മ്മിതമായതാണ് പരസ്പര  സ്നേഹത്തോടും  വിശ്വാസത്തോടും  തോളോട്  തോള് ചേര്‍ന്ന്  പോകേണ്ട മതം പലപ്പോഴും  റോഡിന്‍റെ  വാക്കിലെ  വേലി കെട്ടുകള്‍പോലെ  അധപതിചിരിക്കുന്നു , മതത്തെ നയിക്കുന്നവര്‍  ഇതിനു  പലപ്പോഴും കൂട്ടുനില്‍ക്കുന്നു .എന്റെ മതമാണ്‌ ശ്രേഷ്ടം അതില്‍  വന്നാലെ ഈശ്വരനെ പ്രാപിക്കാന്‍  സാധിക്കു എന്ന് പഠിപ്പിക്കുന്നു , ഇത്  സമൂഹത്തില്‍ അസ്വസ്ഥത  ഉളവാക്കുന്നു . എന്തേ അവനവന്റെ  ഉള്ളിലെ  ഈശ്വരനെ കാണത് മതത്തിലുള്ള  ഈശ്വരനെ തേടി പോകുന്നത് ? അവിടെയാണോ ഈശ്വരന്‍ ഇരിക്കുന്നത് .

അവിശ്വാസികളും യുക്തിവാദികള്‍ എന്നു പറയുന്നവരും പലപ്പോഴും വിശ്വാസികളെപ്പോലെ തന്നെ അന്ധ വിശ്വാസികളാണ് എന്നതാണു എന്റെ അനുഭവം. പലരും ഗ്രൂപ്പുകളുടെയും ക്ലിക്കുകളുടെയും ഭാഗമാണ്. ജനനം കൊണ്ട് ഒരാള്‍ ഒരു വിശ്വാസത്തിന്റെ ഭാഗമാകുന്നതുപോലെ സൌഹൃദത്തിന്റെയും രാഷ്ട്രീയ ധാരണകളുടെയും ബലത്തില്‍ ഒരാള്‍ യുക്തിവാദിയുടെ പട്ടം അണിയുന്നു, അണിയുന്നതായി ഭാവിക്കുന്നു. യുക്തിഭദ്രമായ ഒരു ചിന്താ ശൈലി രണ്ടിടത്തും കുറവാണ്. യുക്തിപൂര്വ്വംക ചിന്തിക്കുന്നവന്റെ ഒരു ഗതികേട് അവന്‍ ഒരു ഗ്രൂപ്പിലും പെടുന്നില്ല എന്നതാണു. മിക്കവാറും അയാള്‍ കൂട്ടം തെറ്റിയ ഒരുവനാവും.

ഇന്ന് നമ്മള്‍ കാട്ടികൂട്ടുന്ന. മതസൗഹാര്‍ദ്ദംമെന്നു പറഞ്ഞു നടത്തുന്ന മാമാങ്കങ്ങള്‍  വെറും തട്ടിപ്പാണ് , അതില്‍ ഒന്നും ആത്മാര്‍ത്ഥതയുടെ കണിക ലവലേശം പോലുമില്ല . പള്ളില്‍ അച്ചന്റെയും ,സ്വമിയാരുടെയും , മുല്ലാക്കയുടെയും  വേഷം കെട്ടിച്ചു റോഡിലൂടെ  കുട്ടികളെ  നടത്തിയത് കൊണ്ട് ഇവടെ മതസാഹോദര്യം  ഉണ്ടാവില്ല , എല്ലാത്തിന്റെയും സാരം അറിയാന്‍ സാധിക്കണം ,മത ഗ്രന്ഥങ്ങള്‍ നിങ്ങള്ക്ക് ഈശ്വരനിലേക്കുള്ള ചൂണ്ടു പലകയാണ് . മതത്തിന്റെ ആചാരങ്ങള്‍ അനുഷ്ടാനങ്ങള്‍ നിങ്ങളെ ഒരിക്കലും ഈശ്വരനില്‍ ഏത്തിക്കില്ല, നിങ്ങള്ക്ക്  ഈശ്വരനെ ദര്‍ശിക്കണമെങ്കില്‍  നിങ്ങള്‍ തന്നെ തീരുമാനിക്കണം.

ഈ ലോകവും  സര്‍വ്വ ചരാചരങ്ങളും ഈശ്വര സൃഷ്ടിയെന്നു പറയുകയും, ഒരു മനസാക്ഷി കുത്തും ഇല്ലാത് അതിനെ നശിപ്പിക്കാന്‍ ഇറങ്ങുകയും ചെയ്യൂന്നതു എന്ത് വിരോധാഭാസമാണ്,നമ്മള്‍ ഇവടെ ഈശ്വരന്റെ  പേരില്‍ നമ്മള്‍ ഏത്ര രക്ത പുഴകള്‍ ഒഴുക്കി  ഏതു ഈശ്വരനാണ്  അതുകൊണ്ട് സംതൃപ്തി ഉണ്ടായതു .

 ഹൈന്ദവ കുടുബത്തി ജനിച്ച ഗാന്ധി ജീവിതകാലം മുഴുവ ഹൈന്ദവനായി ജീവിച്ചു. അദ്ദേഹത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിനിന്നെടുത്തയാണ്. അതേസമയം അദ്ദേഹം എല്ലാ മതങ്ങളും നല്ലതെന്ന് വിശ്വസിച്ചു. മറ്റ് വിശ്വാസങ്ങളിലേക്ക് തന്നെ മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും ഗാന്ധി നിരസ്കരിച്ചു.

മതജിജ്ഞാസുവായിരുന്ന ഗാന്ധി എല്ലാ പ്രധാന മതങ്ങളേക്കുറിച്ചും ഗാഢമായി പഠിച്ചിരുന്നു. അദ്ദേഹം ഹൈന്ദവതയേക്കുറിച്ച് ഇങ്ങനെ പറഞ്ഞു:

"എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂണമായും തൃപ്ത്തിപ്പെടുത്തുന്നു.... സംശയങ്ങ എന്നെ വേട്ടയാടുമ്പോ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുമ്പോ ഞാ ഭഗവദ്ഗീതയിലേക്ക് തിരിയും. അതി എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാ പുഞ്ചിരിക്കുവാനാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങ എന്റെ ജീവിതത്തി പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കി, അതിന് ഞാ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്"

 

ഗാന്ധി ഗുജറാത്തിയി ഭഗവദ് ഗീതയുടെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മഹാദേവദേശായി അത് ഇംഗ്ലീഷിലേക്ക് തജ്ജമ ചെയ്യുകയും അതിന് ഒരു ആമുഖം എഴുതിച്ചേക്കുകയും ചെയ്തു. ഗാന്ധിയുടെ ഒരു മുഖവരയോടെ 1946 അത് പ്രസിദ്ധീകരിക്കപ്പെട്ടു.

എല്ലാ മതങ്ങളുടേയും അന്തഃസത്ത സത്യവും സ്നേഹവും (അനുകമ്പ, അഹിംസ, സുവണ നിയമം) ആണെന്ന് ഗാന്ധി വിശ്വസിച്ചു. മതങ്ങളിലെ കാപട്യത്തേയും അസ്സാന്മാഗിത്വത്തേയും സ്വമതശാഠ്യത്തേയും അദ്ദേഹം എതിത്തു. വിശ്രമമില്ലാതെ പ്രവത്തിച്ച ഒരു സാമൂഹപരിഷ്കത്താവായിരുന്നു ഗാന്ധി. ഇതര മതങ്ങളേക്കുറിച്ച് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങ:

"എനിക്ക് ക്രിസ്തുമതത്തെ കുറ്റമില്ലാത്തതും ലോകത്തെ ഏറ്റവും മഹത്തായ മതമായും കാണാ സാധിക്കുന്നില്ലെങ്കി ഹിന്ദു മതത്തേയും ഞാ അങ്ങനെ കാണുകയില്ല. ഹിന്ദുമതത്തിലെ കുറവുക എനിക്കറിയാം. തൊട്ടുകൂടായ്മ ഹൈന്ദവതയുടെ ഭാഗമാണെങ്കി അത് ദുഷിച്ചതോ അമിത വളച്ചയോ ആയ ഒരു ഭാഗമാണ്. വേദങ്ങ ഈശ്വരപ്രേരിതമായി എഴുതപ്പെട്ടയാണ് എന്ന് പറയുന്നതിന്റെ അത്ഥമെന്താണ്? അവ ഈശ്വരപ്രേരിതമാണെങ്കി എന്തുകൊണ്ട് ബൈബിളും ഖുറാനും അങ്ങനെ ആയിക്കൂട? എന്റെ ക്രിസ്ത്യ സുഹൃത്തുക്കളും മുസ്ലീം സുഹൃത്തുക്കളും എന്നെ അവരുടെ മതങ്ങളി വിശ്വാസിക്കുന്നവനാക്കാ ഒരുപോലെ ശ്രമിച്ചിട്ടുണ്ട്. അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു . ഇസ്ലാമിന്റെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിക്കുമായിരുന്നു." (ഗാന്ധിയുടെ ആത്മകഥയി നിന്ന്)

"മുഹമ്മദിന്റെ വാക്കുക ജ്ഞാനത്തിന്റെ നിധികളാണ്. അത് മുസ്ലീങ്ങക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും"

ഒരിക്ക അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു:

"അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലീമും യഹൂദനുമാണ്"

"മനുഷ്യന്റെ അന്തസ്സത്ത ദിവ്യമായ ഒന്നാണ്. വ്യക്തിതലത്തിലും സമൂഹതലത്തിലും സാക്ഷാത്കരിക്കുകയാണ് ജീവിതത്തിന്റെ പരമലക്ഷ്യം. മതവും സദാചാരവും സാമൂഹ്യനീതിയും അഥശാസ്ത്രവും എല്ലാം തന്നെ തത്ത്വത്തിലും പ്രയോഗത്തിലും, ഈ അത്യന്തികലക്ഷ്യമായ ആത്മാവിഷ്കാരത്തിന് ഇണങ്ങുന്നതും അതിനെ സഹായിക്കുന്നതുമാവണം." ഗാന്ധിയശനത്തിന്റെ പൊരു ഇതാണ്.